*ഇടവിള കിറ്റ് വിതരണം നടത്തി*
ന്യൂ മാഹി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഇടവിള കൃഷി പ്രോത്സാഹനം എന്ന പദ്ധതിയുടെ ഭാഗമായി ഇരുന്നോറോളം കർഷകർക്ക് ഇടവിള കിറ്റ് വിതരണം നടത്തി. പദ്ധതിയുടെ വിതരണ ഉദ്‌ഘാടനം ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ നിർവഹിച്ചു. ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി 2025-26 ൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, കാച്ചിൽ, കൂവ്വ, കൂർക്ക, ചെറു കിഴങ്ങ് തുടങ്ങിയവരുടെ നടീൽ വസ്തുക്കളാണ് വിതരണം ചെയ്തത്. ചടങ്ങിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ സെയിത്തു അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി എ ഷർമിരാജ്, വാർഡ് മെമ്പർമാരായ കെ എം അപർണ, എ സി രേഷ്മ, കൃഷി ഓഫീസർ എം ഒ അങ്കിത തുടങ്ങിയവർ പങ്കെടുത്തു.

Post a Comment