മാഹി മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി അഡ്വ. ടി അശോക് കുമാർ പത്രിക സമർപ്പിച്ചു
മയ്യഴി :മാഹി മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി അഡ്വ. ടി അശോക് കുമാർ മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ശനിയാഴ്ച പകൽ രണ്ടരയോടെ മാഹി ഗവണ്മെന്റ് ഹൗസിൽ വച്ചാണ് പത്രികാ സമർപ്പണം നടന്നത്. മാഹി കാപ്പിറ്റോൾ വെഡിങ് സെന്റർ പരിസരത്തു നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം ആവേശകരമായ പ്രകടനമായി എത്തിയാണ് പത്രിക കൈമാറിയത്.
എൽഡിഎഫ് നേതാക്കളായ എം സുരേന്ദ്രൻ, സി കെ രമേശൻ, മുഹമ്മദ് അഫ്സൽ, സി പി ഷൈജൻ, അഡ്വ. എം എസ് നിഷാദ്, അഡ്വ. കെ വിശ്വൻ, വടക്കൻ ജനാർദ്ദനൻ, കെ പി നൗഷാദ്, കെ പി സുനിൽകുമാർ, അഭിഷേക് എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായി.


Post a Comment