*മുക്കാളി നാദപുരം റോഡ് റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിന് ബിജെപി ഇടപെടൽ*
മുക്കാളി, നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനുകളുടെ വികസനവും കൂടുതൽ ട്രെയിൻ സ്റ്റോപ്പുകളും അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് സി.ആർ.പ്രഫുൽ കൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഷനുകൾ സന്ദർശിച്ച് യാത്രക്കാരും നാട്ടുകാരും നേരിടുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് വിലയിരുത്തി.
പ്രദേശത്തെ ജനങ്ങളുടെ ദീർഘകാല ആവശ്യങ്ങളായ കൂടുതൽ ട്രെയിൻ സ്റ്റോപ്പ് അനുവദിക്കൽ,അടിസ്ഥാന സൗകര്യ വികസനം,യാത്രക്കാരുടെ സുരക്ഷയും സൗകര്യങ്ങളും മെച്ചപ്പെടുത്തൽ
എന്നിവ സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ,ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ എന്നിവർക്ക് നിവേദനം സമർപ്പിച്ചതായി നേതാക്കൾ അറിയിച്ചു.
ബിജെപി കോഴിക്കോട് നോർത്ത് ജില്ല ജനറൽ സെക്രട്ടറി അഡ്വ.കെ.ദീലിപ്,ബിജെപി ജില്ലാ സെക്രട്ടറിമാരായ രഗിലേഷ് അഴിയൂർ,പ്രീത.പി.കെ,ബിജെപി സംസ്ഥാന കൗൺസിൽ അംഗം കെ.പി.ജയകുമാർ,മണ്ഡലം പ്രസിഡൻ്റ് അഭിജിത്ത്.കെ.പി,മണ്ഡലം ജനറൽ സെക്രട്ടറി അനിൽകുമാർ.വി.പി, ബിജെപി അഴിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് അജിത്ത് കുമാർ തയ്യിൽ, ജില്ല കമ്മിറ്റി അംഗം സനൽ.വി.പി,ശശിധരൻ തോട്ടത്തിൽ ജനപ്രതിനിധികളായ, ശ്രീകല.വി.എൻ,മഹിജ തോട്ടത്തിൽ,യുവമോർച്ച ഒഞ്ചിയം മണ്ഡലം പ്രസിഡൻ്റ് അക്ഷയ് കൃഷ്ണ,ബിജെപി ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻ്റ് വിജീഷ്.സി.കെ,ജനറൽ സെക്രട്ടറി റിജിൽ,മണ്ഡലം സെക്രട്ടറി അതുൽ ആനന്ദ്,മണ്ഡലം വൈസ് പ്രസിഡന്റ് അനിൽകുമാർ കക്കാട്ട്,കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി നാരായണൻ, ഷാജു,അനിൽ,പാർട്ടി പ്രവർത്തകർ,നാട്ടുകാർ എന്നിവർ പങ്കെടുത്തു.

Post a Comment