ന്യൂമാഹി കുടിവെള്ള വിതരണം 2026
ക്വട്ടേഷൻ പരസ്യം
ന്യൂമാഹി ഗ്രാമപഞ്ചായത്തിൽ വരൾച്ച ബാധിത പ്രദേശങ്ങളിൽ ജി പി എസ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ള വാഹനങ്ങളിൽ കുടിവെള്ളം വിതരണം നടത്തുന്നതിന് തയ്യാറുള്ള അംഗീകൃത ഏജൻസികൾ, വാഹന ഉടമകൾ, വ്യക്തികൾ എന്നിവരിൽ നിന്നും സർക്കാർ വ്യവസ്ഥകൾക്ക് വിധേയമായി മത്സരാധിഷ്ഠിത ക്വട്ടേഷൻ ക്ഷണിക്കുന്നു
ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയ്യതി 13.03.2026 ന് 1 മണിക്ക് മുമ്പായി
ക്വട്ടേഷൻ തുറക്കുന്ന തീയ്യതി
13.03.2026 ഉച്ചയ്ക്ക് 2 മണി
ക്വട്ടേഷൻ പരസ്യത്തിൻ്റെ പൂർണ്ണ വിവരങ്ങൾ www.tender.lsgkerala.gov.in എന്ന വെബൈറ്റിൽ നിന്നോ പ്രവൃത്തി ദിവസങ്ങളിൽ പഞ്ചായത്ത് ഓഫീസിൽ നിന്നോ ലഭിക്കുന്നതാണ്.
നിബന്ധനകൾ
1) ഗ്രാമപഞ്ചായത്ത് അതിർത്തിക്കുള്ളിലെ കുടിവെള്ളക്ഷാമമുള്ള എല്ലാ ഭാഗങ്ങളിലും കുടിവെള്ളം കരാറുകാരൻ്റെ ഉത്തരവാദിത്വത്തിൽ എത്തിക്കേണ്ടതാണ്.
2) കുടിവെള്ളം വിതരണം ചെയ്യുന്ന വാഹനത്തിൻ്റെ ജി പി എസ് സംവിധാനം തകരാറില്ലാതെ നോക്കേണ്ടതും ആയതിന്റെ യൂസർ ഐ ഡി യും പാസ് വേർഡും പഞ്ചായത്തിൽ ഏൽപിക്കേണ്ടതുമാണ്.

Post a Comment