മഴക്കാല .പൂർവ്വ ശുചീകരണം ആരംഭിക്കണം. തോടുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്യണം
മാഹി : ചാലക്കര വയൽ ഭാഗത്ത് മഴക്കാലത്ത് വെള്ളം കയറി വീടുകൾക്കും കൃഷിക്കും നാശനഷ്ടങ്ങൾ സംഭവിക്കുന്നതിനാൽ മഴക്കാല പൂർവ്വ ശുചീകരണം ആരംഭിക്കണം. തോടുകളിലെ മണ്ണും മറ്റു മാലിന്യങ്ങളും നീക്കം ചെയ്യണം. കഴിഞ്ഞ വർഷം പകുതി സ്ഥലം മാത്രം വൃത്തിയാക്കിയതിനെ തുടർന്ന് മഴ വെള്ളം ഒഴുകിപ്പോകാൻ ആവാതെ വെള്ളം കയറി ഒരു പാട് നാശനഷ്ടങ്ങളും വീടുകളിൽ താമസിക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്.
ചാലക്കര ചെമ്പ്ര റോഡിൽ ഫ്രഞ്ച് റിവേറ ഫ്ലാറ്റിൻ്റെ അരികിൽ നിന്നും പുന്നോൽ ആച്ചുകുളങ്ങര ഭാഗത്തേക്ക് ഒഴുകുന്ന തോടും അതിനോട് ചേർന്ന ശാഖകളായുള്ള തോടും വൃത്തിയാക്കിയാൽ മാത്രമെ മഴക്കാലത്ത് വെള്ളം കയറുന്നതിന് പരിഹാരമാവുകയുള്ളു. ആയതിനാൽമഴക്കാലപൂർവ്വ ശുചീകരണം നടത്തി തോട്ടിൽ നിന്ന് മണ്ണും മറ്റു മാലിന്യങ്ങളും നീക്കം ചെയ്തു
പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണണം

Post a Comment