അഖില ഭാരതീയ വിശ്വകർമ്മ മഹാസഭ മാഹി ശാഖയുടെ ആഭിമുഖ്യത്തിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു.
ചാലക്കര വായനശാലയിൽ വെച്ച് ധീര വനിതാ സ്വാതന്ത്ര്യസമരസേനാനികളെ അനുസ്മരിച്ചുകൊണ്ടായിരുന്നു ചടങ്ങിന് തുടക്കം.
വൈസ് പ്രസിഡന്റ് പ്രീത ജനാർദനന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വനിതാ വിഭാഗം പ്രസിഡന്റായ രമ്യ സജീഷ് സ്വാഗതവും, പ്രസിഡന്റ് അങ്ങാടിപ്പുറത്ത് അശോകൻ, ന്യൂ മാഹി വിശ്വകർമ്മ സംഘം വനിതാ വിഭാഗം വൈസ് പ്രസിഡന്റ് ചന്ദ്രിക ഭാസ്കരൻ, വനിതകളുടെ തൊഴില്‍ പരിശീലക, സെല്‍വി എന്നിവർ ആശംസയും, വനിതാ വിഭാഗം ജനറൽ സെക്രട്ടറി നിഖില രാജേഷ് നന്ദിയും അറിയിച്ചു.
മുഖ്യാതിഥികളുടെ സാന്നിധ്യത്തിൽ ദീപം തെളിയിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു; സൗപർണിക രാജ് പ്രാർത്ഥന ആലപിച്ചു.
രാജീവ് ഗാന്ധി ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. കെ.എസ്. ബിനു വനിതാരോഗ്യത്തെക്കുറിച്ചുള്ള ആരോഗ്യബോധവൽക്കരണ പ്രഭാഷണം നടത്തി. കൂടാതെ വനിതകളുടെ ക്ഷേമത്തിനായുള്ള സർക്കാർ പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മിഷൻ ശക്തി കോർഡിനേറ്റർമാരായ ദൃശ്യ കെ.എം, ഐശ്വര്യ ബാബു ടി.കെ എന്നിവർ ബോധവൽക്കരണ ക്ലാസുകൾ നടത്തി.
ചടങ്ങിന് എ ബി വി എം ട്രഷറർ മധുസൂദനൻ, യുവജന വിഭാഗം പ്രസിഡന്റ് വിവേക് , സെക്രട്ടറി റെജിൻ, വനിതാ വിഭാഗം എക്സിക്യൂട്ടീവ് മെമ്പർമാർ എന്നിവർ നേതൃത്വം നൽകി.

Post a Comment