o സേട്ട് സാഹിബ് ചാരിറ്റബിൾ ട്രസ്റ്റ് പെരുന്നാൾ കിറ്റ് വിതരണം നടത്തി
Latest News


 

സേട്ട് സാഹിബ് ചാരിറ്റബിൾ ട്രസ്റ്റ് പെരുന്നാൾ കിറ്റ് വിതരണം നടത്തി


സേട്ട് സാഹിബ് ചാരിറ്റബിൾ ട്രസ്റ്റ് പെരുന്നാൾ കിറ്റ് വിതരണം നടത്തി

അഴിയൂർ:- സേട്ട് സാഹിബ് ചാരിറ്റബിൾ ട്രസ്റ്റ് അഴിയൂർ റമളാൻ മാസത്തിൽ നടത്തി വരാറുള്ള പാവപ്പെട്ട കുടുംബങ്ങൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണം നടത്തി.ഐഎൻഎൽ വടകര മണ്ഡലം ട്രഷറർ വി പി ഇബ്രാഹിം ട്രസ്റ്റ് കൺവീനർ മുബാസ് കല്ലേരിക്ക് കിറ്റുകളുടെ വിതരണ ചുമതല ഏല്പിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.വിവാഹ ധന സഹായം,ചികിത്സാ സഹായം,മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ സഹായങ്ങൾ ട്രസ്റ്റ് ചെയ്തു വരുന്നു.ചടങ്ങിൽ മുസ്തഫ പള്ളിയത്ത്,ഹംസു വികെ,സമദ് തെണ്ടൻ,റസാക്ക് എം തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post