o *മാഹിയിൽ വഖഫ് ബോർഡ് പ്രാദേശിക ഓഫീസ് ആരംഭിക്കും*
Latest News


 

*മാഹിയിൽ വഖഫ് ബോർഡ് പ്രാദേശിക ഓഫീസ് ആരംഭിക്കും*


*മാഹിയിൽ വഖഫ് ബോർഡ് പ്രാദേശിക ഓഫീസ് ആരംഭിക്കും*



പുതുച്ചേരി സ്റ്റേറ്റ് വഖഫ് ബോർഡിന്റെ ചെയർമാനായി ചുമതലയേറ്റതിന് ശേഷം മാഹി സന്ദർശിച്ചപ്പോൾ വഖഫ് സ്ഥാപനങ്ങളിലെ പ്രതിനിധികളും സമൂഹാംഗങ്ങളും നൽകിയ ഉഷ്മള സ്വീകരണത്തിന് നന്ദി അറിയിച്ചു.


വഖഫ് സംബന്ധമായ കാര്യങ്ങൾക്കായി ഏകദേശം 660 കിലോമീറ്ററിലധികം ദൂരം യാത്ര ചെയ്ത് പുതുച്ചേരിയിലെത്തേണ്ടി വരുന്ന ബുദ്ധിമുട്ട് അവർ ശ്രദ്ധയിൽപ്പെടുത്തിയ സാഹചര്യത്തിൽ, മാഹിയിലും സമീപ പ്രദേശങ്ങളിലുമുള്ള ജനങ്ങൾക്ക് കൂടുതൽ സൗകര്യം ലഭിക്കുവാൻ പുതുച്ചേരി സ്റ്റേറ്റ് വഖഫ് ബോർഡിന്റെ പ്രാദേശിക ഓഫീസ് മാഹിയിൽ ആരംഭിക്കാൻ നിർദേശം നൽകിയതായി അറിയിച്ചു.


 വഖഫ് ബോർഡിന്റെ സ്കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി 10-ാം ക്ലാസും പ്ലസ് ടൂവും വിജയിച്ച വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് തുക വരും ദിവസങ്ങളിൽ വൈകാതെ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കുമെന്നും അറിയിച്ചു.



Post a Comment

Previous Post Next Post