മാഹിയിൽ ഐക്യ മതേതര പുരോഗമന സഖ്യം സ്ഥാനാർത്ഥി രമേശ് പറമ്പത്ത് മാഹിയിലെ വിവിധയിടങ്ങളിൽ പര്യടനം നടത്തി
മാഹി: ഐക്യ മതേതര പുരോഗമന സഖ്യത്തിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥി രമേശ് പറമ്പത്ത് മാഹിയിലെ മുണ്ടോക്ക്, മഞ്ചക്കൽ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി. നാടിൻ്റെ വികസനം, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിലൂന്നിയായിരിന്നു പര്യടനം. പ്രദേശവാസികൾ തങ്ങളുടെ ആവശ്യങ്ങളും ആശങ്കകളും സ്ഥാനാർത്ഥിയുമായി പങ്കുവെച്ചു. വോട്ടർമാരുടെ പ്രോത്സാഹനത്തിൽ സന്തോഷം പ്രകടിപ്പിച്ച രമേശ് പറമ്പത്ത്, തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ പ്രദേശത്തെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകുമെന്നും ജനങ്ങൾക്കൊപ്പമുണ്ടാകുമെന്നും ഉറപ്പുനൽകി.

Post a Comment