മാഹിയിൽ എൻഡിഎ സ്ഥാനാർത്ഥി എ. ദിനേശന്റെ തിരഞ്ഞെടുപ്പ് പര്യടനം ആവേശകരമായി
മാഹി: മാഹിയിൽ എൻഡിഎ സ്ഥാനാർത്ഥി എ. ദിനേശന്റെ തിരഞ്ഞെടുപ്പ് പര്യടനം ആവേശകരമായ തുടക്കമായി. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വൈകുന്നേരം നാല് മണിയോടെ മാക്കുനിയിൽ നിന്ന് ആരംഭിച്ച ബൈക്ക് റാലിയിൽ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളിൽ പ്രവർത്തകർ പങ്കെടുത്തു. വിവിധ മേഖലകളിൽ നിന്നെത്തിയ അനുയായികളുടെ വലിയ അകമ്പടിയോടെയാണ് പര്യടനം ആരംഭിച്ചത്.
വഴിമധ്യേ പ്രധാന ജംഗ്ഷനുകളിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ സ്ഥാനാർത്ഥിയെ പാർട്ടി ഷാൾ അണിയിച്ച് സ്വീകരിക്കുകയും ആരതി നടത്തി ആശംസിക്കുകയും ചെയ്തു. മാഹിയുടെ വിവിധ പ്രദേശങ്ങൾ പര്യടനം ചെയ്ത ശേഷം മാഹി മുൻസിപ്പൽ മൈതാനിയിൽ എത്തി സമാപിച്ചു.
പര്യടനത്തിനിടെ സ്ഥാനാർത്ഥി മാഹി ശ്രീകൃഷ്ണ ക്ഷേത്രം, ശ്രീ കൂർമ്പ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തുകയും മാഹി ബസിലിക്ക സന്ദർശിക്കുകയും ചെയ്തു. ബസിലിക്കയിൽ റവറന്റ് ഫാദർ സ്ഥാനാർത്ഥിയെ ഷാൾ അണിയിച്ച് സ്വീകരിക്കുകയും അനുഗ്രഹം നൽകുകയും ചെയ്തു.
മൈതാനിയിൽ നടന്ന സമാപനയോഗം ഭാരതീയ ജനതാ പാർട്ടി മണ്ഡലം പ്രസിഡണ്ട് പ്രബീഷ് കുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്ഥാനാർത്ഥി എ. ദിനേശൻ തന്റെ വികസന കാഴ്ചപ്പാടുകളും മണ്ഡലത്തിനായുള്ള പദ്ധതികളും വിശദീകരിച്ചു.
ഭാരതീയ ജനതാ പാർട്ടി മാഹി മണ്ഡലം ജനറൽ സെക്രട്ടറിമാരായ തൃജേഷ്, മഗിനേഷ്, ഐ.ടി സെൽ സംസ്ഥാന കോ-കൺവീനർ റെജീഷ്, എസ്.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ജയേന്ദ്രൻ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ ഹരിദാസ്, ഷാജി, രാമദാസ്, മഹിളാ മോർച്ച മണ്ഡലം പ്രസിഡണ്ട് റീന, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അർച്ചന, ഒബിസി മോർച്ച സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മധു, ഗവൺമെന്റ് സെൽ സംസ്ഥാന എക്സിക്യൂട്ടീവ് ഹരിദാസ് പനത്തറ,മൈനോറിറ്റി മോർച്ച സംസ്ഥാന സമിതി അംഗം റിച്ചാർഡ് പോൾ മോത്ത എന്നിവർ ഉൾപ്പെടെ നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
സമാപന സമ്മേളനത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി മഗിനേഷ് ആശംസയും വൈസ് പ്രസിഡണ്ട് രാമദാസ് നന്ദിയും രേഖപ്പെടുത്തി.

Post a Comment