*ദിനേശൻ അങ്കവളപ്പിൽ ചെമ്പ്ര–കുഞ്ഞിപ്പുര മുക്ക് മേഖലയിൽ സജീവ പര്യടനം*
മാഹി: എൻഡിഎ–ബിജെപി സ്ഥാനാർത്ഥിയായ എ. ദിനേശൻ അങ്കവളപ്പിൽ ചെമ്പ്ര–കുഞ്ഞിപ്പുര മുക്ക് മേഖലയിൽ സജീവ തിരഞ്ഞെടുപ്പ് പര്യടനം നടത്തി. പ്രദേശവാസികളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും കേട്ടറിഞ്ഞ് പിന്തുണ അഭ്യർത്ഥിച്ചു.
പര്യടനത്തിനിടെ ജയചന്ദ്രൻ, ജയസൂര്യ ബാബു, പ്രദീപൻ, ഹരിദാസ്, ഷിജു, ധനേഷ്, ശരത്, രാകേഷ്, റീന, ഷാജി, നവനിദ, ജീജ, വിനിഷ, നന്ദു, വിഷ്ണു എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം പങ്കെടുത്തു.
മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലായി തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി തുടരുകയാണെന്ന് സ്ഥാനാർത്ഥി അറിയിച്ചു.

Post a Comment