*ടി അശോക് കുമാർ പള്ളൂർ സ്പിന്നിങ്ങ് മിൽ ഭാഗത്ത് ഗൃഹ സമ്പർക്കം നടത്തി*
മാഹി:ഇടത് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി
അഡ്വ. ടി അശോക് കുമാർ തിരഞ്ഞെടുപ്പ് പര്യടനത്തിൻ്റെ ഭാഗമായി വ്യാഴാഴ്ച പള്ളൂർ മേഖലയിൽ ഗൃഹസമ്പർക്കം നടത്തി
പള്ളൂർ സ്പിന്നിംഗ് മിൽ പരിസരത്തുനിന്ന് ആരംഭിച്ച ഗൃഹസന്ദർശന വേളയിൽ , മേഖലയിലെ വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും നേരിട്ടെത്തി അശോക് കുമാർ വോട്ടഭ്യർഥിച്ചു. അവറോത്ത് സ്കൂൾ, ഒ ഖാലിദ് സ്കൂൾ, ഐടിഐ എന്നിവിടങ്ങളിൽ എത്തിയ സ്ഥാനാർഥിയെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്വീകരിച്ചു. തുടർന്ന് പള്ളൂർ ഹെൽത്ത് സെന്ററിലെത്തി രോഗികളോടും ജീവനക്കാരോടും സംസാരിച്ച അദ്ദേഹം പ്രദേശത്തെ പെട്രോൾ പമ്പുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും സന്ദർശനം നടത്തി.
വി കെ രാകേഷ്, അനിൽ കുമാർ, കെ പി വിനേഷ്, സുരേഷ് ബാബു, വി സന്ദീപ്, നിജിഷ, വിനോദൻ, ഷിജിത്ത്, എം എം അഭിഷേക്, എ കെ മോഹനൻ, രാജീവൻ, ഷൈനി ചിത്രൻ, നേഹ, വൈഗ, ലിജിന എന്നിവർ വിവിധയിടങ്ങളിൽ സ്ഥാനാർഥിയെ
അനുഗമിച്ചു.

Post a Comment