വരപ്രത്ത് കാവ് ഭദ്രകാളി ക്ഷേത്രം തിറയുത്സവം 29 മുതൽ
മയ്യഴി: ചാലക്കര വരപ്രത്ത് കാവ് ഭദ്രകാളി ക്ഷേത്രത്തിൽ തിറയുത്സവം 29 മുതൽ ഏപ്രിൽ രണ്ട് വരെ നടക്കും.
29 ന് വൈകുന്നേരം ദീപാരാധനക്ക് ശേഷം സാംസ്കാരിക സദസ് നടക്കും. രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
തുടർന്ന് കരോക്കെ ഗാനമേള നടക്കും.30 ന് വൈകുന്നേരം 6.30 നൃത്ത പരിപാടികൾ, 31 ന് വൈകുന്നേരം തിരുവാതിരക്കളി, ഏപ്രിൽ ഒന്നിന് രാവിലെ 11ന് വെറ്റില കൈനീട്ടം, ദൈവത്തെ കാണൽ, മുത്തപ്പനെ മലയിറക്കൽ, വൈകുന്നേരം ശാസ്തപ്പൻ വെള്ളാട്ടം, കുന്നോത്ത് തറവാട്ടിൽ നിന്നും അടിയറ വരവ്, വേട്ടക്കൊരുമകൻ സ്ഥാനത്ത് നിന്നുള്ള താലപ്പൊലി ഘോഷയാത്ര, പൊതുവാച്ചേരി വയലിൽ നിന്നുള്ള ഘോഷയാത്ര വരവ്, രാത്രിയിൽ വിവിധ തെയ്യങ്ങളുടെ വെള്ളാട്ടം, മുത്തപ്പൻ്റെ കളികപ്പാട്ടും കലശം വരവും 2 ന് പുലർച്ചെ മുതൽ വിവിധ തെയ്യങ്ങളുടെ തിറയാട്ടം വൈകുന്നേരം ഗുരുസി എന്നിവ നടക്കും. കുട്ടിച്ചാത്തൻ്റെ തിരുമുടി വെപ്പോടെ ഉത്സവം സമാപിക്കും.

Post a Comment