*മുക്കാളി റെയിൽവേ സ്‌റ്റേഷൻ പ്രശ്ന പരിഹാരത്തിന് ബിജെപി സംസ്ഥാന പ്രസിഡൻ്റുമായി കൂടിക്കാഴ്ച്ച നടത്തി*
അഴിയൂർ: ഒരു നൂറ്റാണ്ടിലധികമായി ട്രെയിൻ യാത്രക്കാരുടെ ആശ്രയമായിട്ടുള്ള മുക്കാളി റെയിൽവേ സ്റ്റേഷനിൽ കോവിഡ്നെ തുടർന്ന് ആറ് ട്രയിനുകൾക്കുള്ള സ്‌റ്റോപ്പ് ഇല്ലാതായതു ജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസകരമാണ് ഹാർട്ട് സ്റ്റേഷനുകളിൽ എക്സ്സ്പ്രസ്സ് വണ്ടികൾ നിർത്തുന്നതിൽ റെയിൽവേ വിമുഖത കാണിക്കുകയാണെന്നും ഇതിനൊരു പരിഹാരം കാണേണ്ടത് നാടിനെ സംബന്ധിച്ചോളം അത്യാവശ്യവും മുൻ സമരങ്ങളെയും നിവേദനങ്ങളെയും ദക്ഷിണ റെയിൽവേ ഗൗരവത്തിൽ കാണാതിരുന്ന സാഹചര്യത്തിലാണ് സത്വരമായ ഇടപെടലുകൾ ഉണ്ടാവണമെന്ന ആവശ്യവുമായി ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡൻ്റ് സി.ആർ.പ്രഫുൽ കൃഷ്ണൻ്റെ നേതൃത്വത്തിൽ സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ അവർകൾക്ക് കെ.പി. ജയകുമാർ നിവേദനം സമർപ്പിച്ചത്.ആവശ്യമായ ഇടപെടൽ നടത്തുമെന്നു അദ്ദേഹം ഉറപ്പ് നൽകി.ബി ജെപി കോഴിക്കോട് നോർത്ത് ജില്ല ജന:സെക്രട്ടറി അഡ്വ: ദിലീപ്,സി. പി.വിപിൻ ചന്ദ്രൻ,രഖിലേഷ് അഴിയൂർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Post a Comment