*ന്യൂമാഹിയിൽ സൗജന്യ മന്ത് രോഗ നിർണ്ണയ ക്യാമ്പ് ഇന്ന്*
ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് രാത്രി സൗജന്യ മന്ത് (ഫിലാരിയ) രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഇന്ന് (മാർച്ച് 30, തിങ്കൾ) രാത്രി 8 മണിമുതൽ മാങ്ങോട്ടുകാവ് പരിസരത്തിലാണ് ക്യാമ്പ് നടക്കുക.
20 വയസിന് മുകളിലുള്ള എല്ലാവരും പങ്കെടുക്കണമെന്ന് അധികൃതർ അറിയിച്ചു. രക്തപരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്തി തടയുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം.
പൊതുജനങ്ങൾ പരിശോധനയിൽ പങ്കാളികളായി മന്തുരോഗ നിർമാർജന പ്രവർത്തനങ്ങൾക്ക് സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Post a Comment