എൻ.വി. സ്വാമിദാസനെ അനുസ്മരിച്ചു
ന്യൂമാഹി: പ്രവാസിയും കർഷകനും സ്വയം സംരഭകനും പൊതു പ്രവർത്തകനും നാടക-സിനിമാ പ്രവർത്തകനുമായ പുന്നോൽ കുറിച്ചിയിലെ എൻ.വി.സ്വാമിദാസനെ അനുസ്മരിച്ചു.ഒന്നാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി
നിട്ടൂർ വീട്ടിൽ നടന്ന ചടങ്ങിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടത്തി. ന്യൂമാഹിയിലെ ഒരുനാൾ സിനിമ കൂട്ടായ്മ നടത്തിയ അനുസ്മരണം ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്തു. എ.വി. ചന്ദ്രദാസൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.കെ. സെയ്തു, പഞ്ചായത്ത് അംഗം കെ.എം. അപർണ്ണ, പായറ്റ അരവിന്ദൻ, എസ്.കെ. വിജയൻ, കെ.കെ.സുബീഷ്, കെ.വി. ദിവിത, സഗീഷ് കൃഷ്ണൻ, കെ.പി. പ്രമോദ്, കണ്ട്യൻ സുരേഷ് ബാബു, എൻ.വി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

Post a Comment