*ചോമ്പാല ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയിൽ യാത്രക്കാരിക്ക് 57,000 രൂപ തിരികെക്കിട്ടി*
ചോമ്പാലയിലെ ഓട്ടോഡ്രൈവർ പി.പി. ഷംസീറാണ് തൻ്റെ ഓട്ടോറിക്ഷയിൽ യാത്രക്കാരി മറന്നുവെച്ച പണ മടങ്ങിയ ബാഗ് തിരികെ നൽകിയത്.
കഴിഞ്ഞദിവസം കുഞ്ഞിപ്പള്ളിയിൽനിന്ന് കയറിയ ജാസ്മിന്റെ ബാഗാണ് വാഹനത്തിൽ മറന്നുവെച്ചത്. ഇവരെ മുക്കാളിയിൽ ഇറക്കിവിട്ടശേഷം ഷംസീർ ഒഞ്ചിയത്തേക്ക് ഓട്ടം പോയിരുന്നു.
വലിയൊരു തുക അടങ്ങിയ ബാഗ് ശ്രദ്ധയിൽപ്പെട്ടതോടെ ഷംസീർ ചോമ്പാല പോലീസിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഉടമസ്ഥയെ കണ്ടെത്തുകയും സ്റ്റേഷനിൽവെച്ച് സി.ഐ.സേതുനാഥിൻ്റെ സാന്നിധ്യത്തിൽ പണമടങ്ങിയ ബാഗ് ഉടമയ്ക്ക് കൈമാറുകയും ചെയ്തു. ഷംസീറിന്റെ സത്യസന്ധതയെ പോലീസുദ്യോഗസ്ഥർ അഭിനന്ദിച്ചു.

Post a Comment