വോട്ടർ ബോധവൽക്കരണം സംഘടിപ്പിച്ചു
പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള ക്രമബദ്ധമായ വോട്ടർ വിദ്യാഭ്യാസവും തിരഞ്ഞെടുപ്പ് പങ്കാളിത്തവും (സ്വീപ്) പരിപാടിയുടെ ഭാഗമായി, പാറക്കൽ ബീച്ചിൽ വോട്ടർ ബോധവൽക്കരണം സംഘടിപ്പിച്ചു. മാഹി അഡ്മിനിസ്ട്രേറ്ററും റിട്ടേണിംഗ് ഓഫിസറുമായ അങ്കിത് കുമാർ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ ക്ലാസെടുത്തു. മാതൃകാ പെരുമാറ്റച്ചട്ടം നോഡൽ ഓഫീസർ ടി.ഷിജിത്ത് , സെക്ടർ ഓഫീസർ സദാനന്ദൻ , സ്വീപ് നോഡൽ ഓഫീസർ സി.സജീന്ദ്രൻ സംസാരിച്ചു. മാഹി പ്രദേശത്തെ ഒന്നു മുതൽ ഒമ്പത് വരെയുള്ള ബൂത്തുകളിലെ വോട്ടർമാർ പങ്കെടുത്തു.ബൂത്ത് ലവൽ ഓഫീസർമാർ നേതൃത്വം നൽകി.

Post a Comment