പരിമഠം ദുർഗ്ഗാ ക്ഷേത്രത്തിൽ പൂരോത്സവത്തിന് കൊടിയേറി
ന്യൂമാഹി: പരിമഠം ദുർഗ്ഗാക്ഷേത്രത്തിൽ ഏപ്രിൽ ഒന്ന് വരെ നടക്കുന്ന പൂരോത്സവത്തിന് തിങ്കളാഴ്ച രാത്രി കൊടിയേറി. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. കലവറ നിറക്കൽ ഘോഷയാത്ര, ഇരട്ടത്തായമ്പക എന്നിവയുണ്ടായി. 24 ന് വൈകിട്ട് തിരുവാതിരക്കളി, 25 ന് ഏഴിന് ഓട്ടൻതുള്ളൽ, രാത്രി ഒമ്പതിന് തായമ്പക, 31 ന് വൈകുന്നേരം കാഴ്ചശീവേലി, രാത്രി ഒമ്പതിന് മാങ്ങോട്ടും കാവിലേക്ക് വാൾ എഴുന്നള്ളത്ത്, പൂരം കളിക്ക് ശേഷം അഴീക്കൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, ഏപ്രിൽ ഒന്നിന് രാവിലെ ആറാട്ട്, കൊടിയിറക്കൽ, ഉച്ചപൂജ, ആറാട്ട് സദ്യ എന്നിവ നടക്കും.

Post a Comment