*മാഹിയിൽ മുസ്ലീ ലീഗ് സ്ഥാനാർത്ഥിയെ പിൻവലിച്ചെന്ന് വാർത്ത* പിറകെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി പത്രിക സമർപ്പണം*
ഹാജരാക്കിയ ലെറ്റർ വ്യാജമാണെന്ന് ലീഗ് നേതൃത്വം
മാഹി മണ്ഡലത്തിൽ ഐ.യു.എം.എൽ സ്ഥാനാർത്ഥിയായി പത്രിക നൽകിയേക്കാവുന്ന മുഹമ്മദ് സമീൽ കാസിമിന്റെ നാമനിർദ്ദേശ പത്രിക അംഗീകരിക്കരുതെന്ന പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെതെന്ന് പറയുന്ന കത്ത് കാട്ടിയാണ് മാഹി റിട്ടേണിംഗ് ഓഫീസറോട് സ്ഥാനാർത്ഥിയെ അംഗീകരിക്കരുതെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടത്.
മാഹിയിൽ ദിവസങ്ങൾക്ക് മുമ്പ് തന്നെ മാഹി മുൻസിപ്പൽ മുസ്ലീം ലീഗ് എന്ന പാർട്ടിയുമായി ഒരു വിഭാഗം മുന്നോട്ട് വന്നിരുന്നു .ഈ വിഭാഗം കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുമെന്നുമറിയിച്ചിരുന്നു.
ഇവർ ഹാജരാക്കിയ കത്തിൽ
അബദ്ധവശാൽ ഫോമുകൾ നൽകിയതാണെന്നും ഇത്തവണ മാഹിയിൽ ലീഗ് സ്ഥാനാർത്ഥി ഉണ്ടാകില്ലെന്നുമാണ് പറയുന്നത്.
ഇക്കാര്യം പാർട്ടി ഗ്രൂപ്പുകളിലും നവമാധ്യമങ്ങളിലും പ്രചരിച്ചതിന്
തൊട്ടു പിറകെ സ്ത്രീകളടങ്ങുന്ന പാർട്ടി പ്രവർത്തകരുമായി ലീഗ് സ്ഥാനാർത്ഥി എത്തിയതോടെ രംഗം മാറി
ദേശീയ നേതൃത്വം അംഗീകരിച്ച ലെറ്ററുമായി എത്തിയ സ്ഥാനാർത്ഥി പത്രിക നല്കുകയും ചെയ്തു.
പി കെ കുഞ്ഞാലിക്കുട്ടി നല്കിയതെന്ന് പറയുന്ന കത്തിനെ പറ്റി അന്വേഷിച്ചപ്പോൾ കത്ത് വ്യാജമാണെന്ന് തെളിഞ്ഞെന്നും
അങ്ങനെയൊരു ലെറ്റർ നല്കിയില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചതായും വ്യാജലെറ്ററിനെക്കുറിച്ച്
അന്വേഷിക്കുമെന്നും, നവമാധ്യമങ്ങളിലെ വാർത്തയ്ക്കെതിരെ പരാതി നല്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു

Post a Comment