അഴിയൂർ എക്സൈസ് ചെക്ക്പോസ്റ്റിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 4.69 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ട് പേർ പിടിയിൽ
അഴിയൂർ : അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റിന്റെ മുൻവശത്ത് വെച്ച് ഇന്നലെ ഉച്ചയ്ക്ക് 1.45ഓടെ നടന്ന വാഹന പരിശോധനയ്ക്കിടെ, KL 10 AR 8037 റജിസ്ട്രേഷൻ നമ്പർ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 4.69 ഗ്രാം മെത്താം ഫിറ്റമിനുമായി മലപ്പുറം,ഏറനാട്, നറുകരയിലെ കട്ടില പറമ്പിൽ ഷൈജു (26), മലപ്പുറം ഏറനാട് നറുകരയിലെ കോഴിക്കൽ വീട്ടിൽ മുഹമ്മദ് അഫ്രീദ് എന്നിവരെ പിടികൂടി NDPS കേസെടുത്തു.
എക്സൈസ് ഇൻസ്പെക്ടർ അജു.പി. ഷാജിയുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുനിൽ.കെ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ ഷാഫി.വി, പ്രകാശൻ.എ.കെ, പ്രിവന്റീവ് ഓഫീസർ നൈജീഷ്.ടി, പ്രിവന്റിവ് ഓഫീസർ ഗ്രേഡ് സുധീർ കുന്നുമ്മൽ എന്നിവർ പങ്കെടുത്തു .


Post a Comment