o അപകടഭീതിയിൽ തുരുമ്പിച്ച ഇലക്ട്രിക് പോസ്റ്റ്
Latest News


 

അപകടഭീതിയിൽ തുരുമ്പിച്ച ഇലക്ട്രിക് പോസ്റ്റ്

 അപകടഭീതിയിൽ തുരുമ്പിച്ച ഇലക്ട്രിക് പോസ്റ്റ് 



മാഹി :  തുരുമ്പിച്ച ഇലക്ട്രിക് പോസ്റ്റ് അപകടഭീതി ഉയർത്തുന്നു. ചാലക്കര ആയുർവേദ ആശുപത്രിയുടെ മുന്നിലെ പെയിൻ്റ് കടയോട് ചേർന്നുള്ള ഇലക്ട്രിക് പോസ്റ്റാണ് തുരുമ്പ് എടുത്ത് അടിഭാഗം ദ്രവിച്ച് ഏതു നിമിഷവും വീഴാൻ പാകത്തിൽ നിലകൊള്ളുന്നത്. ആയുർവേദ ആശുപത്രിയിലേക്ക് വരുന്ന രോഗികളും സ്കൂൾ വിദ്യാർത്ഥികളുമടക്കം നിരവധി പേർ യാത്ര ചെയ്യുന്ന വഴിയാണിത്. കൂടാതെ രണ്ടു റോഡുകൾ തമ്മിൽ ചേരുന്ന ഭാഗത്താണ് പോസ്റ്റ്. അബദ്ധവശാൽ ഏതെങ്കിലും ഒരു വാഹനം തട്ടിയാൽ പോലും മുറിഞ്ഞു പോകാവുന്ന രീതിയിലാണ് പോസ്റ്റിൻ്റെ നിൽപ്പ്. പോസ്റ്റ് മാറ്റി സ്ഥാപിക്കുവാൻ നിരവധി തവണ ആവശ്യപ്പെട്ടു എങ്കിലും നടപടി ഉണ്ടായില്ല എന്നാന് നാടുകാരുടെ പരാതി.

Post a Comment

Previous Post Next Post