o അഴീക്കൽ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവത്തിന് 24ന് കൊടിയേറും
Latest News


 

അഴീക്കൽ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവത്തിന് 24ന് കൊടിയേറും

 അഴീക്കൽ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവത്തിന് 24ന് കൊടിയേറും




ന്യൂമാഹി: അഴീക്കൽ ഭഗവതി ക്ഷേത്രത്തിലെ 9 ദിവസത്തെ പൂരോത്സവത്തിന് 24ന് നാലിന് കൊടിയേറും. മേൽശാന്തി നീലകണ്ഠൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. രാത്രി ഏഴിന് തിരുവാഭരണ എഴുന്നള്ളത്ത്, തുടർന്ന് ക്ഷേത്ര കാരണവന്മാരെ ആദരിക്കൽ, 24 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം അഞ്ചിന് ചെണ്ടമേളം, 6.30ന് ദീപാരാധന, ദേവീ ഗാനവും നൃത്തവും, കോൽക്കളി എന്നിവ നടക്കും. 26 ന് വൈകുന്നേരം ഏഴിന് കലാ പരിപാടികൾ, 27 ന് രാത്രി എട്ടിന് വിവിധ കലാപരിപാടികൾ, 29 ന് രാത്രി എട്ടിന് കണ്ണൂർ ഹൈബീറ്റ്സിൻ്റെ ഗാനമേള, 30 ന് രാത്രി എട്ടിന് സിനിമാ പിന്നണി ഗായിക പ്രസീത ചിലക്കുടി നയിക്കുന്ന ഉറവ് നാടൻ കലാ പരിപാടി, 31 ന് 12 ന് സമൂഹസദ്യ, വൈകുന്നേരം അഞ്ചിന് പാണ്ടിമേളം, രാത്രി എട്ടിന് കോൽക്കളി, രാത്രി 12 ന് താലപ്പൊലി എഴുന്നള്ളത്ത്, ഏപ്രിൽ ഒന്നിന് രാത്രി എട്ടിന് കോൽക്കളി, 10 ന് കൊടിയിറക്കം, തുടർന്ന് കരിമരുന്ന് പ്രയോഗം.

Post a Comment

Previous Post Next Post