o ആശാ വർക്കർമാരുടെ സമരം പിൻവലിച്ചു.ശമ്പളം 18000 രൂപയാക്കി
Latest News


 

ആശാ വർക്കർമാരുടെ സമരം പിൻവലിച്ചു.ശമ്പളം 18000 രൂപയാക്കി

 ആശാ വർക്കർമാരുടെ സമരം പിൻവലിച്ചു.ശമ്പളം 18000 രൂപയാക്കി



മാഹി: പുതുച്ചേരി സംസ്ഥാനത്തെ മാഹിയുൾപ്പെടെയുള്ള ആരോഗ്യ മേഖലയിലെ ആശാ വർക്കർമാരുടെ ശമ്പളം 10000 രുപയിൽ നിന്ന് 18000/- രൂപയാക്കി ഉയർത്തി പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗ സാമി ഉത്തരവിറക്കി - ഇതോടെ പ്രതിഷേധ സമര പരിപാടികൾ ഉപേക്ഷിച്ചതായി യൂനിയൻ നേതാക്കൾ അറിയിച്ചു.

    ശമ്പളം വർധിപ്പിച്ച മുഖ്യമന്ത്രിയുടെ തീരുമാനത്തിൽ ആശാ വർക്കർമാർ പുതുച്ചേരി അസംബ്ലിക്ക് മുന്നിൽ ആഹ്ലാദം പ്രകടിപ്പിച്ചു. ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി മുഖ്യമന്ത്രി എം ജി ആറിൻ്റെ മാതൃക കാട്ടിയതായി ആരോഗ്യ പ്രവർത്തകർ പറഞ്ഞു. തമിഴ് ശൈലിയിൽ മുഖ്യമന്ത്രി നീണാൾ വാഴട്ടെ എന്ന മുദ്രാവാക്യങ്ങൾ വിളിച്ചു. ആശാ വർക്കർമാർ സന്തോഷം പങ്കിടാൻ മുഖ്യമന്ത്രി രംഗസാമിയുടെ ചിത്രത്തിൽ എം ജി ആർ തൊപ്പിയും, കറുത്ത കൂളിംഗ് ഗ്ലാസും ധരിച്ച പ്ലക്കാർഡുകൾ കഴുത്തിലണിഞ്ഞു.

Post a Comment

Previous Post Next Post