സേവാ സേതു സങ്കൽപ്’ ക്യാമ്പ്
മാഹിയിൽ സെപ്റ്റംബർ 28 മുതൽ 30 വരെ ‘സേവാ സേതു സങ്കൽപ്’ ക്യാമ്പ് . വിവിധ സർക്കാർ പദ്ധതികളുടെ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാകും
മാഹി: സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെയും സേവനങ്ങളുടെയും പ്രയോജനം അർഹരായ ഗുണഭോക്താക്കൾക്ക് നേരിട്ട് ലഭ്യമാക്കുന്നതിനായി മാഹി അഡ്മിനിസ്ട്രേഷന്റെയും സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്സ് വകുപ്പ്, പുതുച്ചേരിയുടെയും നേതൃത്വത്തിൽ ‘സേവാ സേതു സങ്കൽപ് (Seva Setu Sankalp)’ ക്യാമ്പ് മാഹിയിൽ സംഘടിപ്പിക്കുന്നു.
2026 സെപ്റ്റംബർ 28 മുതൽ 30 വരെ മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ ക്യാമ്പ് നടക്കും. മാഹിയിലെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ക്യാമ്പിൽ താഴെപ്പറയുന്ന വിവിധ സർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാകും:
• സിവിൽ സപ്ലൈസ് & കൺസ്യൂമർ അഫയേഴ്സ് വകുപ്പ്: NFSA/PMGKAY, ONORC, Mera Ration, CBDC Whitelisting തുടങ്ങിയ സേവനങ്ങൾ.
• ആധാർ എൻറോൾമെന്റ് സെന്റർ: e-KYC, CSC സേവനങ്ങൾ, ആധാർ അപ്ഡേറ്റ്.
• ആരോഗ്യ & കുടുംബക്ഷേമ വകുപ്പ്: PM-JAY, Vay Vandana, ABHA.
• ലീഡ് ബാങ്ക്: PM Jan Dhan Yojana, PMJJBY, PMSBY, APY, MUDRA തുടങ്ങിയ പദ്ധതികൾ.
• തൊഴിൽ വകുപ്പ്: e-Shram, PM-SYM.
• ജില്ലാ വ്യവസായ കേന്ദ്രം: PM Vishwakarma.
• മാഹി മുനിസിപ്പാലിറ്റി: PM SVANidhi, PMAY-Urban.
• കൃഷി വകുപ്പ്: PM-KISAN.
• മൃഗസംരക്ഷണ വകുപ്പ്: കന്നുകാലികൾക്കുള്ള KCC, കന്നുകാലി ഇൻഷുറൻസ്, മൃഗാരോഗ്യ സേവനങ്ങൾ.
• വനിതാ-ശിശു വികസന വകുപ്പ്: PMMVY, വിധവാ പെൻഷൻ സംബന്ധമായ സേവനങ്ങൾ.
• സാമൂഹ്യക്ഷേമ വകുപ്പ്: NSAP പെൻഷനുകൾ, UDID.
• തപാൽ വകുപ്പ്: Sukanya Samriddhi, IPPB, ആധാർ അപ്ഡേറ്റ് തുടങ്ങിയ സേവനങ്ങൾ.
വിവിധ സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, രജിസ്ട്രേഷൻ, KYC, ആധാർ സംബന്ധമായ സേവനങ്ങൾ, പെൻഷൻ, ഇൻഷുറൻസ്, ബാങ്കിംഗ് തുടങ്ങിയ സേവനങ്ങൾക്കായി ബന്ധപ്പെട്ട ഗുണഭോക്താക്കൾക്ക് ക്യാമ്പിൽ നേരിട്ട് എത്തിച്ചേരാവുന്നതാണ്.
മാഹി മേഖലയിലെ പൊതുജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി തങ്ങൾക്ക് അർഹമായ വിവിധ സർക്കാർ പദ്ധതികളുടെ സേവനങ്ങളും ആനുകൂല്യങ്ങളും നേടണമെന്ന് മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു
(

Post a Comment