എൻ.എച്ച്.എം. ജീവനക്കാർ ധർണ്ണ നടത്തി
മാഹി:ആരോഗ്യ വകുപ്പിലെ ഒഴിഞ്ഞു കിടക്കുന്ന തസ്ഥികയിൽ NHM ജീവനക്കാർക്ക് സ്ഥിര നിയമനം നൽകുക, ജീവനക്കാരുടെ ശമ്പളം അടിയന്തിരമായി വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് മാഹി ഗവ:ഹോസ്പ്‌പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ മാഹി ഡപ്യൂട്ടി ഡയരക്ടറുടെ കാര്യാലയത്തിനു മുമ്പിൽ NHM ജീവനക്കാർ ധർണ്ണാ സമരം നടത്തി പി.പി മുബാസിന്റെ അദ്ധ്യക്ഷതയിൽ INTUC അഖിലേന്ത്യ ജനറൽ സെക്രട്ടറി കെ ഹരീന്ദ്രൻ ഉൽഘാടനം ചെയ്തു എൻ.മോഹനൻ, കെ.എം പവിത്രൻ, ഇ വി പ്രശോഭ് സിമി, ബിന്ദു, ബനിഷ, സജിത, എന്നിവർ സംസാരിച്ചു സപ്ന, പ്രസീന തുടങ്ങിയവർ നേതൃത്വം നൽകി രോഷ്ജിത്ത് നന്ദി പറഞ്ഞു

Post a Comment