o മാഗസിൻ പ്രകാശനവും ആർട്സ് ഡേ മ്യൂസിക് ഫെസ്റ്റും
Latest News


 

മാഗസിൻ പ്രകാശനവും ആർട്സ് ഡേ മ്യൂസിക് ഫെസ്റ്റും

 *സാഹിത്യത്തിൻ്റെയും സംഗീതത്തിൻ്റെയും സമന്വയോത്സവം : മാഹി കോ-ഓപ്പറേറ്റീവ് കോളേജിൽ മാഗസിൻ പ്രകാശനവും ആർട്സ് ഡേ മ്യൂസിക് ഫെസ്റ്റും*



മാഹി : മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യുക്കേഷൻ ആൻഡ് ടെക്നോളജിയിൽ 16/02/2026 തിങ്കളാഴ്ച സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും സുമധുര സംഗമമായി മാഗസിൻ പ്രകാശനവും ആർട്സ് ഡേ മ്യൂസിക് ഫെസ്റ്റിന്റെ ഉദ്ഘാടനവും നടന്നു. മലയാള സാഹിത്യത്തിലെ മഹത്തായ പ്രതിഭ എം.ടി. വാസുദേവൻ നായർക്ക് ആദരസ്മരണയായി സമർപ്പിച്ച കോളേജ് മാഗസിൻ ഈ ചടങ്ങിൽ പ്രകാശനം ചെയ്യപ്പെട്ടു.


കോളേജ് പ്രസിഡന്റ്  സജിത് നാരായണൻ മാഗസിൻ പ്രകാശനം നിർവ്വഹിക്കുകയും സംഗീതോത്സവത്തിന് തിരി തെളിയിക്കുകയും ചെയ്തു. ചടങ്ങിന് അധ്യക്ഷത വഹിച്ച പ്രിൻസിപ്പൽ ഡോ. ലക്ഷ്മിദേവി സി.ജി  എം.ടി.യുടെ സാഹിത്യ സംഭാവനകൾ മലയാളഭാഷയുടെ അമൂല്യ സമ്പത്താണെന്നും, കലയും സാഹിത്യവും വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വ വികസനത്തിന് അനിവാര്യ ഘടകമാണെന്നും പറഞ്ഞു.

വൈസ് പ്രസിഡന്റ്  ശ്രീജേഷ് എം.കെ സംഗീതോത്സവത്തിന്റെ പ്രാധാന്യവും വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകളുടെ പ്രചോദനാത്മക പ്രകടനവും എടുത്തുപറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ  സുരേഷ് ബാബു ആശംസകൾ അർപ്പിച്ച് കലാപരിപാടികൾ വിദ്യാർത്ഥി പ്രതിഭകൾ വിരിയുന്ന മനോഹര വേദിയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

സ്റ്റാഫ് സെക്രട്ടറി  രജീഷ് ടി.വി സ്വാഗതം പറയുകയും സ്റ്റാഫ് എഡിറ്റർ മിസ്. വിജിന വിനോദ് പരിപാടിക്ക് നന്ദി പറയുകയും ചെയ്തു. സാഹിത്യത്തിന്റെ ഗൗരവവും സംഗീതത്തിന്റെ മാധുര്യവും കൈകോർത്ത നിമിഷം കോളേജ് ക്യാമ്പസിന് പുതുജീവൻ പകർന്ന ആവേശഭരിതമായ അനുഭവമായി മാറി.

Post a Comment

Previous Post Next Post