o മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് - അഭിലാഷ് എഫ് സി കുപ്പോത്തും ഷൂട്ടേർസ് പടന്നയും തമ്മിൽ ഇന്ന് ഫൈനൽ മാമാങ്കം*
Latest News


 

മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് - അഭിലാഷ് എഫ് സി കുപ്പോത്തും ഷൂട്ടേർസ് പടന്നയും തമ്മിൽ ഇന്ന് ഫൈനൽ മാമാങ്കം*

 *മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് -    അഭിലാഷ് എഫ്  സി കുപ്പോത്തും ഷൂട്ടേർസ് പടന്നയും  തമ്മിൽ ഇന്ന് ഫൈനൽ മാമാങ്കം* 



മാഹി സ്പോർട്സ്, ക്ലബ്ബ് ലൈബ്രറി & കലാസമിതി ,മാഹിയുടെ ആഭിമുഖ്യത്തിലുള്ള  ഫ്ളഡ് ലൈറ്റ്  അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ പതിനാലാമത് മത്സരമായ അവസാന സെമി  ഫൈനൽ മത്സരത്തിൽ   ഷൂട്ടേർസ് പടന്ന ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്   എഫ്‌ സി നെല്ലിക്കുത്തിനെ പരാജയപ്പെടുത്തി  ഫൈനലിൽ കടന്നു.


വിജയികൾക്കു വേണ്ടി  സബാ രണ്ട് ഗോളും സിനാൻ നേടി. 


എഫ് സി നെല്ലിക്കുത്തിനു വേണ്ടി കുട്ടാപ്പി ഒരു ഗോളും നേടി. 


പന്തക്കൽ പോലീസ്സ് സബ്ബ് ഇൻസ്പെക്ടറും പുതുച്ചേരി മുൻ സന്തോഷ് ട്രോഫി താരവും,മുൻ മാഹി സ്പോർട്സ് ക്ലബ്ബ് ഫുട്ബാൾ ടീം അംഗവുമായ ഹരിദാസൻ, പളളൂർ സബ്ബ് ഇൻസ്പെക്ടറും മുൻ പുതുച്ചേരി സ്റ്റേറ്റ് അത് ലറ്റും ഷാർപ്പ് ഷൂട്ടറുമായ സുരേഷ് ബാബു, ഹോട്ടൽ &  റസ്‌റ്റോറൻ്റ് അസോസ്സിയേഷൻ കണ്ണൂർ ജില്ലാ സിക്രട്ടറി നാസർ മടോൾ , ആട്ടോ ക്ലിനിക്ക് വിസ്മയം ഇഷാം എന്നിവർ വിശിഷ്ടാതിഥികളായിരുന്നു



 ഇന്ന് (16-O2 - 26) വൈകുന്നേരം 7:30 മണിക്ക് ഫൈനൽ മത്സരത്തിൽ അഭിലാഷ് എഫ്‌ സി കുപ്പോത്ത് ഷൂട്ടേർസ് പടന്നയെ  നേരിടും.

Post a Comment

Previous Post Next Post