o മാണിക്കാം പൊയിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികോത്സവം
Latest News


 

മാണിക്കാം പൊയിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികോത്സവം

 മാണിക്കാം പൊയിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികോത്സവം



മാഹി: പന്തക്കൽ മാണിക്കാം പൊയിൽ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികോത്സവം 11 ന് നടക്കും. രാവിലെ മഹാ ഗണപതി ഹോമം, മഹാമൃത്യുഞ്ജയഹോമം, പ്രതിഷ്ഠാ പൂജകൾ, തുടർന്ന് സർപ്പക്കാവിൽ നിവേദ്യം വെയ്പ്പ്. ഉച്ചയ്ക്ക് പ്രസാദ ഊട്ട്. വൈകിട്ട് ഭഗവതി സേവയും, സർപ്പ ബലിയും  നടക്കും.പൂജാകർമ്മങ്ങൾക്ക് തന്ത്രി കാട്ടുമാടം ഈശാനൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും. അന്നേ ദിവസം രാവിലെ 9.55 നും 10.55 നും മദ്ധ്യേ ക്ഷേത്രാങ്കണത്തിലെ ഗുളികൻ സ്ഥാനത്ത് പുന:പ്രതിഷ്ഠാ കർമ്മവും നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post