ബി ജെ പി പന്തക്കൽ മേഖല കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു
ഭാരതീയ ജനതാ പാർട്ടിയുടെ പന്തക്കൽ മേഖല കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനം പുതുച്ചേരി സംസ്ഥാന പ്രഭാരി നിർമ്മൽ കുമാർ സുരാന നിർവ്വഹിച്ചു. ചെണ്ട മേളത്തിൻ്റെ അകമ്പടിയോടെ പ്രവർത്തകരോടും, നേതാക്കളുമൊപ്പം ജാഥയായാണ് സുരാന ഓഫീസ് ഉദ്ഘാടനത്തിനെത്തിയത്.ഇന്ന് വൈകുന്നേരം 6 ന് പന്തക്കൽ കവലയിൽ നടക്കുന്ന പൊതു സമ്മേളനം ബി.ജെ.പി.അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് എ.പി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യും

Post a Comment