ഇടയിൽ പീടിക - പുല്ലമ്പിൽ റോഡ് നവീകരണം പാതിവഴിയിൽ
ബൈക്ക് യാത്രികർ അപകടത്തിൽപ്പെടുന്നു.
മാഹി: മാഹിയുടെ ഭാഗമായ ഇടയിൽ പീടിക _ പുല്ലമ്പിൽ റോഡ് പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതിനാൽ ഇരു ചക്രവാഹനത്തിൽ പോകുന്നവരുo, റോഡിന് ഇരുവശത്തുമുള്ള വീട്ടുകാരും ദുരിതത്തിലായിരിക്കുകയാണ്.കുടുംബവുമായി ബൈക്കിൽ പോകുന്നവർ പാറപ്പൊടിയും, ജെല്ലിയും വിതറിയ റോഡിൽ അപകടത്തിൽ പെടുന്നത് നിത്യസംഭവമാണ്. പരിസരത്തെ വീട്ടുകാർ പൊടി ശല്യം കാരണം മുഴുവൻ സമയവും കതകുകൾ അടച്ചിടുകയുയാണ്. പനിയും, ചുമയുമുള്ളവർക്ക് ഈ പ്രദേശത്ത് അസുഖം ഭേദമാവുന്നുമില്ല.
. മഴക്കാലത്ത് വെള്ളവും, ചെളിയും കെട്ടി നിൽക്കുന്ന റോഡായതിനാൽ ഇവിടെ ടാറിങിന് പകരം മാഹി പൊതുമരാമത്ത് വകുപ്പ് കരാർ നൽകി സിമൻ്റ് കട്ടയാണ് വിരിക്കുന്നത്.ഈ പ്രവൃത്തിയാണ് കരാറുകാരൻ മുഴുമിപ്പിക്കാത്തത്. ഇടയിൽ പീടികയിൽ നിന്ന് റോഡ് ആരംഭിക്കുന്ന സ്ഥലത്ത് നിന്ന് കട്ട വിരി തുടങ്ങിയെങ്കിലും ഒരു മാസത്തോളമായി പ്രവൃത്തി നിലച്ച നിലയിലാണ്. പന്ന്യന്നുർ പഞ്ചായത്തിലെ മനേക്കര ഭാഗത്തേക്ക് ഈ റോഡിലൂടെ ചെറു വാഹനങ്ങൾ നിരന്തരം കടന്നു പോകും. വാഹനങ്ങൾ കടന്നു പോകുമ്പോൾ പരിസരത്തെ വീടുകളിലേക്ക് പാറപ്പൊടി അടിച്ച് കയറുകയാണ്.
റോഡിൽ പ്രവൃത്തി നടക്കുന്നു - വാഹനങ്ങൾ പതുക്കെ പ്പോവുക എന്ന ബോർഡും, ജെല്ലി ക്കല്ലുകളുടെ കൂമ്പാരവുമാണ് ഈ റോഡിലുള്ളത്. എത്രയും പെട്ടെന്ന് അധികൃതർ ഇടപെട്ട് റോഡ് നവീകരണം പൂർത്തീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം

Post a Comment