*' ഉണർവ്വ് 'ഭിന്നശേഷി കലോത്സവം സംഘടിച്ചു*
അഴിയൂർ : രണ്ട് ദിനങ്ങളിലായി നടന്ന അഴിയൂർ ഗ്രാമപഞ്ചായത്ത്
ഭിന്നശേഷി കലോത്സവം ഉണർവ്വ് സമാപന ചടങ്ങ് അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ലീല ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി ശ്രീധരൻ അധ്യക്ഷത വഹിച്ചു.
ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി പി ശ്രീധരൻ, വാർഡ് മെമ്പർമാരായ എസ് പി റഫീഖ്, സാജിദ് നെല്ലോളി,കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ , അസിസ്റ്റന്റ് സെക്രട്ടറി ശ്രീകല വി. എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർമാരായ ജയചന്ദ്രൻ കെ കെ, സൈബുന്നിസ കെ പി, ഫൗസിയ ചാത്തോത്ത്,റാജിയ ഷെജീർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഐസിഡിഎസ് സൂപ്പർവൈസർ അംബിക കുമാരി പി എം സ്വാഗതവും ബഡ്സ് സ്കൂൾ ടീച്ചർ പുഷ്പലത കെ വി നന്ദിയും പറഞ്ഞു. വാർഡ് മെമ്പർമാരായ ശ്രീജിത്ത് പടിക്കൽ, സജീവൻ വാണിയംകുളം,ഷൈജ വി, ആരതി കൃഷ്ണ, മഹിജ എം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിവിധ ഇനങ്ങളിൽ നടന്ന കലോത്സവത്തിൽ
നിരവധി പ്രതിഭകൾ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Post a Comment