o മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് - നാലാമത് മത്സരത്തിൽ ജനശക്തി ചാലക്കര സ്പോൺസർ ചെയ്യുന്ന ഹണ്ടേർസ് കൂത്തുപറമ്പിനു ജയം*
Latest News


 

മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് - നാലാമത് മത്സരത്തിൽ ജനശക്തി ചാലക്കര സ്പോൺസർ ചെയ്യുന്ന ഹണ്ടേർസ് കൂത്തുപറമ്പിനു ജയം*

 *മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് - നാലാമത് മത്സരത്തിൽ  ജനശക്തി ചാലക്കര സ്പോൺസർ ചെയ്യുന്ന ഹണ്ടേർസ് കൂത്തുപറമ്പിനു ജയം* 



മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതി ,മാഹിയുടെ ആഭിമുഖ്യത്തിലുള്ള  നാൽപ്പത്തിരണ്ടാമത് ഫ്ളഡ് ലൈറ്റ്  അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ നാലാമത് മത്സരത്തിൽ ജനശക്തി ചാലക്കര സ്പോൺസർ ചെയ്യുന്ന ഹണ്ടേർസ് കൂത്തുപറമ്പ്   ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സബാൻ FC കോട്ടക്കലിനെ  പരാജയപ്പെടുത്തി. വിജയികൾക്കു വേണ്ടി   ഷിജിൻ രണ്ട് ഗോളും സബാൻ FC ക്ക് വേണ്ടി ഇബ്രാഹിം  ഒരു ഗോളും നേടി.


ഇന്നത്തെ  വിശിഷ്ടാതിഥികൾ മുൻ കെൽട്രോൺ കളിക്കാരനും മാഹി സുധാകരൻ മാസ്റ്റർ ഫുട്ബാൾ ആക്കാദമിയുടെ ചീഫ് കോച്ചുമായ പി.ആർ.സലീം, മയ്യഴികളിമൈതാനങ്ങളിലെ നിത്യസാനിദ്ധ്യമായ എ.കെ.മോഹനൻ മാസ്റ്റർ, നിസ്വാർത്ഥ ആതുരസേവന പ്രവർത്തകനും ഫസ്റ്റ് എയ്ഡ് കമ്മറ്റി ചെയർമാനുമായ ചാരോത്ത് രവീന്ദ്രനുമാണ്.  അവരെ മൈതാനത്തേക്ക് അനുഗമിച്ചത് ടൂർണ്ണമെൻ്റ് കമ്മറ്റി പ്രചരണ വിഭാഗം ചെയർമാൻ വിനയൻ പുത്തലം, ടൂർണ്ണമെൻ്റ് കമ്മറ്റി അംഗം വസന്ത് മങ്ങാട്ടുമാണ് .


നാളെ (05-02-26) അഞ്ചാമത് മത്സരത്തിൽ ഷൂട്ടേർസ് പടന്ന  , KMG മാവൂരിനെ നേരിടും.

Post a Comment

Previous Post Next Post