ഈത്തപ്പഴം വിതരണം ഉദ്ഘാടനം ചെയ്തു.
ചാലക്കര. SYS സാന്ത്വനം ചാലക്കരയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന സൗജന്യ ഈത്തപ്പഴ വിതരണം ഉദ്ഘാടനം ചെയ്തു. സലാം സഖാഫി കൂത്തുപറമ്പിൽ നിന്നും SYS സാന്ത്വനം ചാലക്കര കൺവീനർ ഫൈസൽ ഹാജി ആമിനാസ്, കേരള മുസ്ലിം ജമാഅത്ത് പ്രവർത്തകൻ മൂസ ബലാരം വീട്ടിൽ, എസ് വൈ എസ് പ്രവർത്തകരായ ഷംഷീർ കാരായിന്റവിട, റുബീസ് ചാലക്കര, തൻവീർ പെരുമുണ്ടേരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. റമളാനോടനുബന്ധിച്ച് കഴിഞ്ഞ ഏഴ് വർഷത്തോളമായി ചാലക്കരയിലും പരിസരത്തുമായി 700 ഓളം വീടുകളിൽ ഈത്തപ്പഴം സൗജന്യമായി വിതരണം ചെയ്തു വരുന്നു. ബഹുജന പങ്കാളിത്തത്തോടുകൂടി നടത്തിവരുന്ന ഈ ഒരു പദ്ധതിയിൽ നൂറുകണക്കിന് ആളുകളാണ് പങ്കാളികളാകുന്നത്. വരും വർഷങ്ങളിലും വിപുലമായ രീതിയിൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് എസ് വൈ എസ് സാന്ത്വനം ചാലക്കര കൺവീനർ ഫൈസൽ ഹാജി ആമിനാസ് അറിയിച്ചു.

Post a Comment