o പുതുയുഗ യാത്രയ്ക്ക് മാഹിയിൽ ഉജ്ജ്വല വരവേൽപ്പ് നൽകി
Latest News


 

പുതുയുഗ യാത്രയ്ക്ക് മാഹിയിൽ ഉജ്ജ്വല വരവേൽപ്പ് നൽകി


 പുതുയുഗ യാത്രയ്ക്ക് മാഹിയിൽ ഉജ്ജ്വല വരവേൽപ്പ് നൽകി



കേരളത്തിൽ യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണവും പുതുച്ചേരിയിൽ കോൺഗ്രസ്സ് ഭരണവും വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. കേരളത്തിൽ കോൺഗ്രസ്സ് മുഖ്യമന്ത്രി ഉണ്ടാവുമെന്നതിൽ സംശയം വേണ്ട. പുതുച്ചേരിയിൽ കോൺഗ്രസ്സ് മുഖ്യമന്ത്രിയെ കൊണ്ടുവരാൻ മാഹിയിൽ ആവശ്യമായ മാറ്റങ്ങൾ ഉണ്ടാവണമെന്ന് കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. പുതുയുഗ യാത്രയ്ക്ക് മാഹിയിലെ ഇടയിൽ പീടികയിൽ മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വീകരണ യോഗം രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഷാഫി പറമ്പിൽ എം.പി, രാജു പി നായർ, വി.രാധാകൃഷണൻ മാസ്റ്റർ, മാർട്ടിൻ ജോർജ്ജ്, പി.പി.വിനോദ്, സത്യൻ കേളോത്ത്, വി.സി.പ്രസാദ്, അലി അക്ബർ ഹാഷിം, പി.പി.ആശാലത, കെ.പി.രജിലേഷ്, കെ.കെ.ശ്രീജിത്ത്, കെ.ഹരിന്ദ്രൻ സംസാരിച്ചു.

Post a Comment

Previous Post Next Post