o ഹ്യൂമൻ ചാരിറ്റി & കൾച്ചർ സെന്റർ സൗജന്യ മെഡിക്കൽ എക്യുപ്മെന്റ് ബാങ്ക് ആരംഭിച്ചു.*
Latest News


 

ഹ്യൂമൻ ചാരിറ്റി & കൾച്ചർ സെന്റർ സൗജന്യ മെഡിക്കൽ എക്യുപ്മെന്റ് ബാങ്ക് ആരംഭിച്ചു.*

 *ഹ്യൂമൻ ചാരിറ്റി & കൾച്ചർ സെന്റർ സൗജന്യ മെഡിക്കൽ എക്യുപ്മെന്റ് ബാങ്ക് ആരംഭിച്ചു.*



*മാഹി:കഴിഞ്ഞ ഏഴ് വർഷത്തോളമായി മയ്യഴിയിലും പരിസരപ്രദേശങ്ങളിലും ആരോഗ്യ സേവന  രംഗത്ത് നിറസാന്നിധ്യമായ  ഹ്യൂമൻ ചാരിറ്റി ആൻഡ് കൾച്ചറൽ സെൻറർ  പുതിയൊരു കാൽവെപ്പ് കൂടി വെക്കുകയാണ്.ചികിത്സാ ചെലവിന് ബുദ്ധിമുട്ടുന്ന രോഗികളെ സാമ്പത്തികമായി സഹായിക്കുന്നതിന്റെ കൂടെ അവർക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ (ബൈപ്പാപ്പ് മെഷീൻ, ഓക്സിജൻ കോൺസെൻട്രേറ്റർ, വാട്ടർ ബെഡ്ഡുകൾ , എയർ ബെഡുകൾ,വാക്കറുകൾ, വീൽ ചെയറുകൾ) തുടങ്ങിയവ തികച്ചും സൗജന്യമായി ഉപയോഗിക്കാനും ആവശ്യം കഴിഞ്ഞാൽ തിരിച്ച് നൽകാനും വേണ്ടിയുള്ള ഒരു സംരംഭമായ മെഡിക്കൽ എക്യുപ്മെന്റ് ബാങ്ക് ആരംഭിച്ചിരിക്കുന്നു. 15ആം തീയതി ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് മാഹി കുന്നുമ്മൽ റോഡിലുള്ള എക്യുപ്മെന്റ് ബാങ്ക് ഹ്യൂമൻ  എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായ അഹ്മദ് പി.കെ, ഡോക്ടർ രാജേഷ് ജി ആർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഗിരീഷ് ഡി എസ് സ്വാഗതം പറഞ്ഞു. ബി ഡി കെ ഭാരവാഹികളായ പി പി റിയാസ് , സമീർ പെരിങ്ങാടി എന്നിവർ മുഖ്യാതിഥികളായ ചടങ്ങിൽ മറ്റ് എക്സിക്യൂട്ടീവ് മെമ്പർമാരും പങ്കെടുത്തു*

Post a Comment

Previous Post Next Post