o മാഹി ജനറൽ ഹോസ്പിറ്റലിൽ വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ്
Latest News


 

മാഹി ജനറൽ ഹോസ്പിറ്റലിൽ വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ്

 *മാഹി ജനറൽ ഹോസ്പിറ്റലിൽ വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ്*




മാഹി: മാഹി ജനറൽ ഹോസ്പിറ്റലിൽ നിന്നും സർവ്വീസിൽ നിന്നും വിരമിച്ച എൽ.എച്ച്.വി. മിനി കെ., ലിഫ്റ്റ് ഓപ്പറേറ്റർ സുരേഷ് ബാബു കെ.വി., ഡ്രസർ വി. സുമ എന്നിവർക്ക് ആശുപത്രി ജീവനക്കാരുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

ചടങ്ങിൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.പി. ഇസാക്ക് വിരമിച്ച ജീവനക്കാർക്ക് ഉപഹാരം നൽകി. ജൂനിയർ അക്കൗണ്ടന്റ് ഓഫീസർ പ്രശാന്ത് കെ., സുപ്രണ്ട് കെ. പ്രഭാകരൻ, ഡോ. കെ.വി. പവിത്രൻ, കെ. വസന്ത, കെ. സുജാത, കെ. മിനി, കെ.വി. സുരേഷ് ബാബു, പി. സുമ തുടങ്ങിയവർ ആശംസാപ്രസംഗം നടത്തി.

ചടങ്ങിന് എൻ. മോഹനൻ സ്വാഗതവും പ്രജീഷ് നന്ദിയും രേഖപ്പെടുത്തി.



Post a Comment

Previous Post Next Post