*മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻറിനു വർണ്ണാഭമായ കൊടിയേറ്റം*
മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതി ,മാഹിയുടെ ആഭിമുഖ്യത്തിലുള്ള വിന്നേർസിനുള്ള ഡൗൺടൗൺ മാൾ ട്രോഫിക്കും ഗ്രാൻഡ് തേജസ്സ് ഷീൽഡിനും റണ്ണേർസിനുള്ള ലക്സ് എവി സലൂൺ ട്രോഫിക്കും ഐഫോക്സ് ടെക്നോളജീസ് ഷീൽഡിനും വേണ്ടിയുള്ള നാൽപ്പത്തിരണ്ടാമത് ഫ്ളഡ് ലൈറ്റ് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിനു കൊടികയറി. ഇനി ഫുട്ബാൾ ആവേശത്തിൻ്റെ പതിനാറ് രാവുകൾ.
തലശ്ശേരി മുനിസിപ്പാൽ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ടൂർണ്ണമെൻറ് ഉത്ഘാടനം ചെയ്തു. സെവൻസ് ഫുട്ബാൾ അസോസ്സിയേഷൻ സംസ്ഥാന സിക്രട്ടറി എം.സുമേഷ്, ടൂർണ്ണമെൻറ് കമ്മറ്റി രക്ഷാധികാരികളായ അഡ്വ.ടി.അശോക് കുമാർ, നൗഷാദ് .കെ .പി, വടക്കൻ ജനാർധനൻ എന്നിവർ സംസാരിച്ചു.
വിശിഷ്ടാതിഥികൾ ടൂർണ്ണമെൻ്റ് സംഘാടകരോടൊത്ത് ടീമംഗങ്ങളെ പരിചയപ്പെട്ടു.
ടൂർണ്ണമെൻ്റ് കമ്മറ്റി ചെയർമാൻ അനിൽ വിലങ്ങിൽ അദ്ധ്യക്ഷം വഹിച്ച ഉത്ഘാടന സമ്മേളനത്തിൽ ടൂർണ്ണമെൻറ് കമ്മറ്റി കൺവീനർ കെ.സി. നികിലേഷ് സ്വാഗതവും മാഹി സ്പോർട്സ് ക്ലബ്ബ് ജനറൽ സിക്രട്ടറി അടിയേരി ജയരാജൻ നന്ദിയും പറഞ്ഞു.
ഇന്നത്തെമ ത്സരത്തിൽ തയ്യിൽ വാരിയേർസ് മാഹി സ്പോൺസർ ചെയ്യുന്ന ഉഷ FC തൃശൂർ ഉദയFC പറമ്പിൽ പീടികയെ നേരിടും.

Post a Comment