o പള്ളൂർ സി.എച്ച് സെന്റർ മാതൃകയായി: ദേശീയ പണിമുടക്കിൽ ഭക്ഷണ വിതരണം നടത്തി*
Latest News


 

പള്ളൂർ സി.എച്ച് സെന്റർ മാതൃകയായി: ദേശീയ പണിമുടക്കിൽ ഭക്ഷണ വിതരണം നടത്തി*

പള്ളൂർ സി.എച്ച് സെന്റർ മാതൃകയായി: ദേശീയ പണിമുടക്കിൽ ഭക്ഷണ വിതരണം നടത്തി*



പള്ളൂർ : ദേശീയ പണിമുടക്കിനെ തുടർന്ന് ജനജീവിതം സ്തംഭിച്ച ദിനത്തിൽ, പള്ളൂർ സി.എച്ച് സെന്റർ നടത്തിയ ഭക്ഷണ വിതരണം ശ്രദ്ധേയമായി. 

പള്ളൂർ ഗവൺമെന്റ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിവിധ ആവശ്യങ്ങൾക്കായി പ്രദേശത്തെത്തി കുടുങ്ങിപ്പോയ യാത്രക്കാർക്കുമായാണ് സി.എച്ച് സെന്റർ കൈത്താങ്ങായത്.

സെന്റർ പ്രസിഡന്റ് ഇസ്മായിൽ ചങ്ങരോത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾക്ക് മാഹി മുസ്ലിം ലീഗ് പ്രസിഡന്റ് പി.ടി.കെ റഷീദ്, പുതുശ്ശേരി സംസ്ഥാന യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സമീൽ കാസിം എന്നിവർ നേതൃത്വം നൽകി. ഹർത്താൽ ദിനത്തിലും വിശ്രമമില്ലാതെ നടത്തിയ ഈ കാരുണ്യ പ്രവർത്തനം സമൂഹത്തിന് വലിയൊരു മാതൃകയായി.

അബുദാബി കെ.എം.സി.സി തലശ്ശേരി മണ്ഡലം കമ്മിറ്റിയാണ് ഈ ഉദ്യമത്തിനുള്ള ഭക്ഷണം സ്പോൺസർ ചെയ്തത്. പ്രതിസന്ധി ഘട്ടങ്ങളിൽ സഹായം ആവശ്യമുള്ളവർക്ക് തണലായി മാറുന്ന സി.എച്ച് സെന്ററിന്റെ പ്രവർത്തനം പൊതുസമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റി.


Post a Comment

Previous Post Next Post