*മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് - അഞ്ചാമത് മത്സരത്തിൽ ഷൂട്ടേർസ് പടന്നക്ക് ജയം*
മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതി ,മാഹിയുടെ ആഭിമുഖ്യത്തിലുള്ള വിന്നേർസിനുള്ള ഡൗൺടൗൺ മാൾ ട്രോഫിക്കും ഗ്രാൻഡ് തേജസ്സ് ഷീൽഡിനും റണ്ണേർസിനുള്ള ലക്സ് എവി സലൂൺ ട്രോഫിക്കും ഐഫോക്സ് ടെക്നോളജീസ് ഷീൽഡിനും വേണ്ടിയുള്ള നാൽപ്പത്തിരണ്ടാമത് ഫ്ളഡ് ലൈറ്റ് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ അഞ്ചാമത് മത്സരത്തിൽ ഷൂട്ടേർസ് പടന്ന എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് KMG മാവൂരിനെ പരാജയപ്പെടുത്തി.
വിജയികൾക്കു വേണ്ടി ഷാബയും റാഷിദും ഓരോ ഗോളുകൾ നേടി.
ഇന്നത്തെ വിശിഷ്ടാതിഥികൾ മാഹി ഡെൻ്റൽ കോളേജ് ചെയർമാൻ കെ.പി. രമേഷും മാഹി പ്രിൻസിപ്പൽ സബ്ബ് ഇൻസ്പെക്ടർ റനിൽ കുമാറുമാണ് അവരെ മൈതാനത്തേക്ക് അനുഗമിച്ചത് ടൂർണ്ണമെൻ്റ് രക്ഷാധികാരി അഡ്വ.ടി.അശോക് കുമാറും , ടൂർണ്ണമെൻ്റ് കമ്മറ്റി വൈസ് ചെയർമാൻ ജിനോസ് ബഷീറും, ടൂർണ്ണമെൻ്റ് കമ്മറ്റി അംഗം വി.ജയബാലുവുമാണ് .
നാളെ (06-02-26) ആറാമത് മത്സരത്തിൽ MFA സ്പോർട്സ് മാഹി സ്പോൺസർ ചെയ്യുന്ന കഴിഞ്ഞ രണ്ടു വർഷത്തെ ജേതാക്കളായ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ടീം ചൂടിക്കൊട്ട മാഹി സ്പോൺസർ ചെയ്യുന്ന അൽ മദീന ചെർപ്പുളശ്ശേരിയെ നേരിടും.

Post a Comment