ത്രിദിന മതപ്രഭാഷണത്തിന് തുടക്കമായി.
ചാലക്കര. റമളാൻ ആത്മവിചാരത്തിന്റെ മാസം എന്ന ശീർഷകത്തിൽ കേരള മുസ്ലിം ജമാഅത്ത്, SYS, SSF ന്റെ സംയുക്താഭിമുഖ്യത്തിൽ ചാലക്കരയിൽ മർഹൂം മൂസ ഹാജി നഗറിൽ വച്ച് നടക്കുന്ന ത്രിദിന മതപ്രഭാഷണത്തിന് തുടക്കമായി. നാളെ നടക്കുന്ന സമാപന സമ്മേളനത്തിൽ കേരളത്തിലെ പ്രഗൽഭ സയ്യിദ് മുത്തന്നൂർ തങ്ങൾ ദുആ മജ്‌ലിസിന് നേതൃത്വം നൽകും. ഇന്ന് ടീം കുബ്ബത്തുൽ ഖള്റാഹ് കണ്ണൂർ നേതൃത്വം നൽകുന്ന ബുർദ മജ്ലിസും, നാളെ ഉമർ സഖാഫി കോട്ടപ്പുറം മുഖ്യ പ്രഭാഷണം നടത്തും.
prof. UC അബ്ദുൽ മജീദ് (എജുക്കേഷൻ ഡയറക്ടർ കേരള മുസ്ലിം ജമാഅത്ത് )
ഉദ്ഘാടനം ചെയ്ത പരിപാടിയിൽ റുബീസ് ചാലക്കര സ്വാഗതവും, ഫൈസൽ ഹാജി ആമിനാസ് ആദ്യക്ഷത വഹിച്ചു. സഫ്‌വാൻ അബ്ദുൽ കരീം നൂറാനി മുഖ്യ പ്രഭാഷണം നടത്തി. ഷംഷീർ കാരയിന്റവിട നന്ദി പറഞ്ഞു. ചാലക്കര മഹൽ പ്രസിഡന്റ് ഇസ്മായിൽ ഹാജി റാസ്മില്ല, കേരള മുസ്ലിം ജമാ അത്ത് അംഗങ്ങളായ മൂസ ബലാരം വീട്ടിൽ, മഹമൂദ് കുഞ്ഞിപ്പറമ്പത്,ചാലക്കര പള്ളി മുഅദ്ദിൻ ഇമ്രാൻ അദനി, ജാബിർ എന്നിവർ സംബന്ധിച്ചു.

Post a Comment