o റോഡ് ഉദ്ഘാടനം ചെയ്തു.
Latest News


 

റോഡ് ഉദ്ഘാടനം ചെയ്തു.

 റോഡ് ഉദ്ഘാടനം ചെയ്തു.



അഴിയൂർ : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി അഴിയൂർ  ഗ്രാമപഞ്ചായത്ത്‌ മൂന്നാം വാർഡിൽ 16 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച കാരോത്ത് മുക്ക് പുളിയേരി നട റെയിൽവേ സ്റ്റേഷൻ റോഡ് ഉദ്ഘാടനം വടകര എം എൽ എ കെ കെ രമ നിർവ്വഹിച്ചു. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ലീല അധ്യക്ഷത വഹിച്ചു.

 കോഴിക്കോട് ജില്ലാ പഞ്ചായത്തംഗം  ടി കെ സിബി, വടകര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ജാസ്മിന കല്ലേരി,മുൻ വാർഡ് മെമ്പർ ഫിറോസ് കാളാണ്ടി, ജോസ് പുളിക്കൽ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ റുക്‌സാന ഫിറോസ് സ്വാഗതവും വാർഡ് വികസന സമിതി കൺവീനർ ശ്രീകുമാർ കോട്ടായി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post