o *നാടിൻ്റെ വികസന സ്വപ്നങ്ങൾക്ക് കരുത്ത് പകർന്ന് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ബജറ്റ്*
Latest News


 

*നാടിൻ്റെ വികസന സ്വപ്നങ്ങൾക്ക് കരുത്ത് പകർന്ന് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ബജറ്റ്*



*നാടിൻ്റെ വികസന സ്വപ്നങ്ങൾക്ക് കരുത്ത് പകർന്ന് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ബജറ്റ്* 




ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ 2026-2027 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക ബജറ്റ് അവതരിപ്പിച്ചു. ശനിയാഴ്ച രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വച്ച് നടന്ന ബജറ്റ് യോഗത്തിൽ ധനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ എം കെ സെയിത്തു ബജറ്റ് അവതരിപ്പിച്ചു. പ്രസിഡൻ്റ് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി എസ് പ്രണവ്, അക്കൗണ്ടൻ്റ് പി കെ സുധീഷ് എന്നിവർ സംസാരിച്ചു. ക്ലീൻ ന്യൂ മാഹി, ഗ്രീൻ ന്യൂ മാഹി എന്ന പേരിൽ ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കർമ്മ പദ്ധതിയായി ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികൾക്ക് ബജറ്റിൽ പ്രത്യേക പരിഗണനയാണ് നൽകിയിട്ടുള്ളത്. ഉൽപാദന മേഖലയിലെ വളർച്ചയ്ക്ക് പ്രത്യേക നൽകിയ ബജറ്റ് കാർഷിക മേഖലയിലെ പദ്ധതികൾക്ക് 25 ലക്ഷം രൂപയും മൃഗസംരക്ഷണ മേഖലയിലെ പദ്ധതികൾക്ക് 6.5 ലക്ഷം രൂപയും മത്സ്യബന്ധന മേഖലയിലെ പദ്ധതികൾക്ക്  25 ലക്ഷം രൂപയും  രൂപയും സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികൾക്ക് 8.75 രൂപയും ഉൾപ്പെടെ ഉൽപാദന മേഖലയിൽ ആകെ 65.25 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പഞ്ചായത്ത് പരിധിയിലെ റോഡുകൾ, നടവഴികൾ എന്നിവയുടെ പരിപാലനം, ഊർജ്ജമേഖലയിലെ പദ്ധതികൾ എന്നിവ ഉൾപ്പെടെ പശ്ചാത്തലം മേഖലയിലേക്ക് ആകെ 1.10 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്തിൽ നിക്ഷിപ്തമായ ചുമതലകൾ കാര്യക്ഷമമായി നിർവഹിക്കുന്നതിന് ആവശ്യമായ വകയിരുത്തലുകൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1,53,99,989 രൂപ പ്രാരംഭ ബാക്കിയും 16,88,79,050 രൂപ വരവും 18,42,79,039 രൂപ ചെലവും 22,47,039 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. മാർച്ച് 2 ന് രാവിലെ 11 മണിക്ക് ചേരുന്ന പ്രത്യേക ഭരണസമിതി യോഗം കരട് ബജറ്റിന്റെ മേലെ ചർച്ച നടത്തി അംഗീകാരം നൽകും.

Post a Comment

Previous Post Next Post