o ഹിന്ദു ഏകതാ സമ്മേളനം നടത്തി
Latest News


 

ഹിന്ദു ഏകതാ സമ്മേളനം നടത്തി

 ഹിന്ദു ഏകതാ സമ്മേളനം നടത്തി



മാഹി:ഹിന്ദുക്കളുടെ ഐക്യത്തെക്കുറിച്ചും അതിൻ്റെ അനിവാര്യതയെക്കുറിച്ചും ദേശീയ നേതാക്കളടക്കമുള്ള ഒട്ടേറെ പ്രമുഖർ എഴുതുകയും പറയുകയും ചെയ്തിട്ടുണ്ടെന്ന്

ആർ.എസ്.എസ്. ഉത്തരപ്രാന്ത സഹ. ബൗദ്ധിക്ശിക്ഷൺ പ്രമുഖ് കെ.എസ്.അനീഷ് കുമാർ പറഞ്ഞു. മാഹി ഹിന്ദു ഏകത സമിതിയുടെ മാഹി മുൻസിപ്പാൽ മൈതാനിയിൽ നടത്തിയ ഹിന്ദു ഏകതാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഹിന്ദുക്കളുടെ ഐക്യം അനിവാര്യമായ ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഹിന്ദുക്കളുടെ ഐക്യത്തെക്കുറിച്ച് ആദ്യമായി പറഞ്ഞത് 1848 ൽ കാറൽ മാർക്സ് ആയിരുന്നു. ഇംഗ്ലണ്ടിൽ നിന്നും മാർക്സ് എഴുതി പ്രസിദ്ധീകരിച്ച ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ എന്ന പ്രബന്ധത്തിലാണ് ഹിന്ദുക്കൾ സംഘടിച്ച് ബ്രിട്ടീഷുകാരെ പുറത്താക്കണമെന്ന് പറഞ്ഞത്. ഭാരതത്തിലെ ജനങ്ങൾ എന്ന അർഥത്തിലാവാം ഒരു പക്ഷേ മാർക്സ് ഇങ്ങിനെ പറഞ്ഞിട്ടുണ്ടാവുക.

നേതാജി സുഭാഷ് ചന്ദ്ര ബോസിൻ്റെ ഇന്ത്യൻ സ്ട്രഗിൾ എന്ന സ്വാതന്ത്ര്യ സമര ചരിത്ര പുസ്തകത്തിലും സ്വാതന്ത്ര്യം നേടുന്നതിനായി ഭാരതത്തിലെ ജനങ്ങളെ ഒരുമിച്ച് നിർത്തുന്ന ഘടകം ഹിന്ദുത്വമാണെന്നായിരുന്നു പറഞ്ഞത്. ശിവഗിരി മഠത്തിലെ പ്രേമാനന്ദ സ്വാമി അനുഗ്രഹഭാഷണം നടത്തി.

അഡ്വ. അശോകൻ പള്ളൂർ അധ്യക്ഷത വഹിച്ചു. അമൃതാനന്ദമയി തലശ്ശേരി മഠാധിപതി അഭേദാനന്ദപുരി, അഡ്വ.ബി.ഗോകുലൻ, ജനനി പ്രകാശൻ, എ.സുനിൽ എന്നിവർ പ്രസംഗിച്ചു. കുഞ്ഞിപ്പുര മുക്കിലെ കലാകാരികളുടെ തിരുവാതിര, മാഹി ശ്രീധരൻ ഗുരിക്കൾ സ്മാരക കളരി അഭ്യാസ പഠനകേന്ദ്രത്തിൻ്റെ കളരി അഭ്യാസ പ്രകടനം എന്നിവയുണ്ടായി. വിവിധ സ്ഥാനീയ സമിതികൾ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

Post a Comment

Previous Post Next Post