*ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു*
അഴിയൂർ : അഴിയൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ശുചിത്വ പഠനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ലീല ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി പി ശ്രീധരൻ അധ്യക്ഷത വഹിച്ചു.റിട്ടേർഡ് ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുൾ ലത്തീഫ് മുഖ്യാതിഥിയായി.
വൈസ് പ്രസിഡന്റ് രമ്യ കരോടി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ വഫ ഫൈസൽ, നിർവ്വഹണ ഉദ്യോഗസ്ഥ ഷീബ കെ കെ എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് ശ്രീകല വി സ്വാഗതവും രഞ്ജിത്ത് കുമാർ കെ കെ നന്ദിയും പറഞ്ഞു.
26 വിദ്യാർത്ഥികൾക്ക് ഹരിതസേന സ്കോളർഷിപ്പ് - ഇക്കോസെൻസ് പ്രശംസ പത്രം വിതരണം ചടങ്ങിൽ വെച്ച് ചെയ്തു.

Post a Comment