o മിനിമം വേതനം: എൻ.എച്ച്.എം ജീവനക്കാർ സമരം നടത്തി
Latest News


 

മിനിമം വേതനം: എൻ.എച്ച്.എം ജീവനക്കാർ സമരം നടത്തി

 മിനിമം വേതനം: എൻ.എച്ച്.എം ജീവനക്കാർ സമരം നടത്തി



മയ്യഴി: സുപ്രീം കോടതി ഉത്തരവ് അനുസരിച്ചുള്ള മിനിമം വേതനം അനുവദിക്കുക, ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിൽ അനുയോജ്യരായ എൻ.എച്ച്.എം ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മാഹി ഗവ. ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ സമരം നടത്തി. മാഹി ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയരക്ടറുടെ കാര്യാലയത്തിനു മുമ്പിൽ ജീവനക്കാർ നടത്തിയ സമരം ഐ.എൻ.ടി.യു.സി. അഖിലേന്ത്യ ജനറൽ സെക്രട്ടറി കെ. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു

എൻ. മോഹനൻ അധ്യക്ഷത വഹിച്ചു. കെ.എം. പവിത്രൻ, ഇ.വി. പ്രശോഭ്, കൃപേഷ്, സപ്ന, സി.എച്ച്. രമാദേവി, പ്രകാശ് കാണി, ടി. രാമൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post