മഞ്ചക്കൽ റെസിഡന്റിയൽ അസോസിയേഷൻ കൂട്ടായ്മ പ്രതിഷേധം നടത്തി
മഞ്ചക്കൽ പരിസ്ഥിതി ലോല പ്രദേശത്ത് നിർമ്മാണം നന്നു വരുന്ന പഴയ VNM GOLD പ്രവൃത്തിച്ചുവന്ന കെട്ടിടം സ്വകാര്യ വ്യക്തി ഏറ്റെടുത്ത് പ്രവൃത്തി തുടരുന്ന ലോഡ്ജിന്റെ പ്രവർത്തനത്തിൽ പ്രദേശവാസികൾക്ക് ആശങ്ക ഉള്ളതിനാൽ തുടർപ്രവർത്തനം ഉടൻ നിർത്തിവെക്കണം എന്നാവശ്യപ്പെട്ട് മഞ്ചക്കൽ റെസിഡന്റിയൽ അസോസിയേഷൻ കൂട്ടായ്മ പ്രതിഷേധം നടത്തി. പ്രധാന റോഡിൽ നിന്നും പ്രസിദ്ധമായ മഞ്ചക്കൽ വാക്ക് വേയിൽ നിന്നും കുറഞ്ഞ അകലം പോലും പാലിക്കാതെ നിർമ്മിക്കുന്ന ഈ ലോഡ്ജിന് ശാസ്ത്രീയ മാലിന്യനിർമാർജനത്തിനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ ഉള്ള യാതൊരു സൗകര്യവുമില്ല എന്നതാണ് യാഥാർഥ്യം. സി ആർ സെഡ് നിയമങ്ങൾ അടക്കം മുഴുവൻ നിയമങ്ങളേയും നോക്കുത്തിയാക്കികൊണ്ട് മയ്യഴി ഭരണകൂടത്തിന്റെ ഒത്താശയോടെ നടത്തുന്ന പ്രവർത്തനങ്ങൾ ഉടൻ നിർത്തിവെച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനും സംഘടന തീരുമാനിച്ചു. വസന്ത് മങ്ങാട്ട് സ്വാഗതം പറഞ്ഞ ചടങ്ങിൽ, മേരി ജോർജ് അദ്ധ്യക്ഷയും, ജയരാജ്, പള്ളിയൻ പ്രമോദ് ,ഉത്തമരാജ്, ഗഫൂർ, ചന്ദ്രദാസ് പ്രദീപ് എന്നിവർ സംസാരിച്ചു. ലുബിന നന്ദിയും പറഞ്ഞു.

Post a Comment