o പലിശ രഹിത സ്വർണ വായ്‌പയുടെ പേരിൽ വൻ തട്ടിപ്പ്
Latest News


 

പലിശ രഹിത സ്വർണ വായ്‌പയുടെ പേരിൽ വൻ തട്ടിപ്പ്

 പലിശ രഹിത സ്വർണ വായ്‌പയുടെ പേരിൽ വൻ തട്ടിപ്പ്



ചൊക്ലി: തലശ്ശേരിയിലെ അൽമാസ് ജ്വല്ലറിയുടെ മറവിൽ പലിശ രഹിത സ്വർണ വായ്‌പയുടെ പേരിൽ വൻ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ഏഴു പേർക്കെതിരെ ചൊക്ലി പോലീസ് കേസെടുത്തു.

ചൊക്ലിയിലെ ബ്ലോസം ഹൗസിൽ ടി.കെ.ഹൈറുന്നീസയുടെ പരാതിയിൽ തലശ്ശേരി, ചൊക്ലി, പെരിങ്ങത്തൂർ, മുഴപ്പിലങ്ങാട് സ്വദേശികളായ ചിയാനത്ത് മുഹമ്മദ് ഷിബിൽ, മീലേടത്ത് ഷർമിജ്, അയ്യൂബ്, ഇസ്മ്‌മായിൽ, പ്രകാശൻ, വസീം, അസ്കർ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

2021 ഓഗസ്റ്റ് മുതൽ 2022 ഫെബ്രുവരി വരെയുള്ള കാലയളവിൽ 71 പവൻ സ്വർണാ ഭരണങ്ങൾ ഒരു വർഷത്തേക്കുള്ള പലിശ രഹിത സ്വർണ വായ്‌പയെന്ന നിലയിൽ അൽമാസ് ജൂവലറിയുടെ പേരിൽ നിക്ഷേപിച്ച് ഒരു വർഷം കഴിഞ്ഞ് പണം നൽകിയെങ്കിലും 48 പവൻ സ്വർണാഭരണങ്ങൾ തിരികെ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി.

ഇതേ തട്ടിപ്പിൽ പ്രതികളായവരുടെ അണിയാരത്തെയും, പെട്ടിപ്പാലത്തെയും വീടുകൾ തട്ടിപ്പിനിരയായവർ ഏതാനും മാസങ്ങൾക്ക് മുമ്പ് ഉപരോധിച്ചിരുന്നു. പ്രതികൾക്കായി അന്വേഷണം ഊർജിതപ്പെടുത്തിയതായി ചൊക്ലി പോലീസ് ഇൻസ്പെക്ടർ ടി.വി.പ്രദീപ് പറഞ്ഞു.

Post a Comment

Previous Post Next Post