*പാറാൽ അസ്സു വിട പറഞ്ഞു*
പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജിന് പിറകിലുള്ള "അപ്സര"യിലെ കുരിപ്പന്റവിട അസ്സു (77) നിര്യാതനായി
പാറാലിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. ദുബായ് കെഎംസിസി യുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനാണ്..പഴയ കാല മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനായിരുന്ന അസ്സു ചന്ദ്രിക പത്രത്തിന്റെ ഏറ്റവും വലിയ പ്രചാരകനുമായിരുന്നു.മുസ്ലിം ലീഗ് നേതാക്കളുമായി എന്നും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചു.അനാരോഗ്യത്തെ തുടർന്ന് ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്ന അസ്സു ഇന്ന് കാലത്താണ് മരണപ്പെട്ടത്.
ഭാര്യ: ആയിഷ. മക്കൾ: അഫ്‌രി, അർഷാദ് (കായംകുളം), അക്നസ് (ദുബായ്), അഷ്‌മീർ (ബാംഗ്ലൂർ), സനീർ (ദുബായ്)
സഹോദരങ്ങൾ: അബൂബക്കർ (കുടക്), കുരുപ്പൻ ഇബ്രാഹിം (പാറാൽ), അബൂട്ടി (മനേക്കര), ഇസ്‌മായിൽ (മങ്ങാട്), യൂസഫ്
(മങ്ങാട്)
ഖബറടക്കം ഇന്ന് രാത്രി 8 മണിക്ക് പാറാൽ ജുമാ മസ്ജിദിൽ

Post a Comment