o മയ്യഴി ജനാഭിലാഷത്തിന്റെ നാൾവഴികൾ : പ്രകാശനം ഫിബ്രവരി 27 ന് : സംഘാടന സമിതി രൂപീകരിച്ചു
Latest News


 

മയ്യഴി ജനാഭിലാഷത്തിന്റെ നാൾവഴികൾ : പ്രകാശനം ഫിബ്രവരി 27 ന് : സംഘാടന സമിതി രൂപീകരിച്ചു

 മയ്യഴി ജനാഭിലാഷത്തിന്റെ നാൾവഴികൾ :  പ്രകാശനം   ഫിബ്രവരി 27 ന് :  സംഘാടന സമിതി രൂപീകരിച്ചു




മാഹിയിലെ പ്രമുഖ അഭിഭാഷകനും , സാമൂഹ്യ പ്രവർത്തകനുമായ  അഡ്വ: ടി. അശോക് കുമാർ എഴുതിയ മയ്യഴി ജനാഭിലാഷത്തിന്റെ നാൾവഴികൾ  എന്ന പുസ്തകത്തിൻ്റെ പ്രകാശന കർമ്മം ഫിബ്രവരി 27 ന് നടക്കും

   സംഘാടന സമിതി രൂപീകരണം 19-02-2026 ന് മാഹി ക്യാപ്പിറ്റോൾ വെഡ്ഡിംഗ് സെന്ററിൽ വെച്ച് നടന്നു. 



           മാഹിയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖരടക്കം  നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ നൗഷാദ് സ്വാഗതം പറഞ്ഞു. അഡ്വ: എ. പി. അശോകൻ അധ്യക്ഷൻ വഹിച്ചു.  ഡോ: മഹേഷ് മംഗലാട്ട് സംസാരിച്ചു.

           സംഘാടന സമിതി രൂപീകരണ കൂട്ടായ്മക്ക് അഡ്വ: ടി. അശോക് കുമാർ നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post